യുഎസിൽ 40 സ്ക്രീനുകളിലേക്ക്; കണ്ണൂർ സ്‌ക്വാഡിന്റെ പുതിയ കളക്ഷൻ

മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ് വമ്പൻ കളക്ഷൻ നേടി മുന്നേറുന്നു. ലോകമെമ്പാടും 40 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിന് പുറത്തു ഉള്പടെ മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം കേരളത്തിൽ ചിത്രം സ്വന്തമാക്കിയത് 2.43 കോടിയാണ്. ഇതുവരെ നേടിയത് 9.83 കോടിയാണ്.

ALSO READ:വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

യുഎസിൽ ചിത്രം 40 സ്ക്രീനുകളിലേക്ക് കൂടി കണ്ണൂർ സ്ക്വ‍ാഡ് ഷോ നീട്ടിയതായാണ് വിവരം. യുഎഇയിൽ ചിത്രം 1,08,900 പേര്‍ കാണുകയും 10.31 കോടിയുടെ ഗ്രോസ് കളക്ഷനും നേടി .സെപ്റ്റംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്തത്.ആദ്യ ദിവസം 2.40 കോടിയാണ് ചിത്രം നേടിയത്. മൗത്ത് പബ്ലിസിറ്റിയിലൂടെ രണ്ടാം ദിവസത്തിലെത്തിയപ്പോൾ 2.75 കോടിയിലേക്ക് കളക്ഷൻ ഉയർന്നിരുന്നു.

ALSO READ:ന്യൂസ് ക്ലിക്കിന്റെ അടിച്ചമർത്തലോടെ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം പുതിയൊരു റെക്കോർഡ് സ്ഥാപിക്കും; തോമസ് ഐസക്

അതേസമയം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങളും വീഡിയോയുമാണ്. പുത്തന്‍ലുക്കില്‍ വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിവരുന്ന താരത്തിനൊപ്പം ഭാര്യ സുല്‍ഫത്തുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News