ബറ്റാലിയൻ ബ്ലാക്ക് കളർ; പുതിയ മാറ്റവുമായി ബുള്ളറ്റ് 350

bullet 350

മാറ്റവുമായി ബുള്ളറ്റ് 350 മോഡൽ. റോയൽ എൻഫീൽഡ് ഒരു പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 വാങ്ങാൻ താത്പര്യമുള്ളവർക്ക് ഇപ്പോൾ ബറ്റാലിയൻ ബ്ലാക്ക് കളർ ഓപ്ഷനും തെരഞ്ഞെടുക്കാം. 1.75 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില.

റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ബറ്റാലിയൻ ബ്ലാക്കിന്റെ സിംഗിൾ-ചാനൽ എബിഎസ് വേരിയൻ്റിൽ ബ്രേക്കിംഗിനായി മുൻവശത്ത് ഡിസ്ക്കും പിന്നിൽ ഡ്രം ബ്രേക്ക് സജ്ജീകരണമാണ് വരുന്നത്. ബുള്ളറ്റിന്റെ പ്രധാന സവിശേഷതയായ സ്വൂപ്പിംഗ് സിംഗിൾ സീറ്റും കമ്പനി നിലനിർത്തിയിട്ടുണ്ട്. ഫ്യുവൽ ടാങ്കിലും സൈഡ് പാനലിലും ഗോൾഡൻ, റെഡ് നിറങ്ങളിൽ പൂർത്തിയാക്കിയിരിക്കുന്ന ബാഡ്ജിംഗും ഇതിനുണ്ട്. ഏറ്റവും പുതിയ ബറ്റാലിയൻ ബ്ലാക്ക് കൂടി വരുന്നതോടെ ആറ് കളർ ഓപ്ഷനുകൾ ഇതിനുണ്ട്.

also read: ആകർഷകമായ ഡിസൈൻ, ഒപ്പം നൂതന സവിശേഷതകളും ; വരുന്നു ടാറ്റ കർവ്വ് പ്യുവർ പ്ലസ് എസ് 3

മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് ഉള്ളത് . ബ്രേക്കിംഗിനായി ലോവർ വേരിയന്റുകളിൽ മുന്നിലും പിന്നിലും യഥാക്രമം 300 mm, 130 mm ഡ്രം ബ്രേക്കുകളാണ് റോയൽ എൻഫീൽഡ് കൊടുത്തിരിക്കുന്നത്. ഉയർന്ന വേരിയൻ്റുകൾക്ക് 270 mm റിയർ ഡിസ്ക് ബ്രേക്ക്, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News