കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന സർക്കാർ അംഗീകൃത ഡാറ്റാ എൻട്രി (ഇംഗ്ലീഷ്/മലയാളം), ഡിജിറ്റൽ ഓഫീസ് എസൻഷ്യൽ വിത്ത് ടാലി മലയാളം സ്‌കിൽസ്, ഡി.സി.എഫ്.എ, ടാലി കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 25 വരെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കാം. www.lbscentre.kerala.gov.in, വഴിയാണ് അപേക്ഷ നൽക്കേണ്ടത്.
Also read:മോദിയുടേത് തെമ്മാടി ഭരണം എന്നു പറയാനുള്ള ധൈര്യം ഇവിടെ ഒരു മാധ്യമങ്ങള്‍ക്കും ഇല്ല; എം സ്വരാജ്
ഡാറ്റാ എൻട്രി (ഇംഗ്ലീഷ്/മലയാളം), ഡിജിറ്റൽ ഓഫീസ് എസൻഷ്യൽ വിത്ത് ടാലി മലയാളം സ്‌കിൽസ് കോഴ്‌സുകൾക്ക് എസ്.എസ്.എൽ.സി.യാണ് യോഗ്യത. ടാലി, ഡി.സി.എഫ്.എ കോഴ്സുകൾക്ക് പ്ലസ്ടുവാണ് യോഗ്യത. എസ്.സി, എസ്.ടി., ഒ.ഇ.സി., ഒ.ബി.എച്ച്. വിഭാഗത്തിൽപെട്ടവർക്ക് ഫീസാനുകൂല്യം ലഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here