കാർഷികമേഖലയിൽ പുതിയ കോഴ്‌സുമായി കേരള കാർഷിക സർവകലാശാല

കാർഷിക വിദ്യാഭ്യാസ മേഖലയിൽ പുതിയ കോഴ്‌സുമായി കേരള കാർഷിക സർവകലാശാല. സ്വാശ്രയ പ്രഫഷണൽ കാർഷിക ഓണേഴ്സ് കോഴ്‌സുകളാണ് കാർഷിക സർവകലാശാലയിൽ ആരംഭിച്ചത്. 2023-24 അധ്യയന വർഷം മുതലാണ് സ്വാശ്രയ രീതിയിലുള്ള ബി.എസ്‌സി (ഓണേഴ്‌സ്) അഗ്രികൾച്ചർ കോഴ്സിന് തുടക്കമായത്. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കുമരകത്തെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് പുതിയ കോഴ്‌സുകൾ.

Also Read: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം

നീറ്റ്-കീം റാങ്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനം. കോഴ്‌സിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കാർഷിക സർവകലാശാലയുടെ www.admissions.kau.in എന്ന വെബിസ്റ്റെയിൽ ലഭ്യമാണ്. യോഗ്യത, അപേക്ഷാ ഫീസ്, തിരഞ്ഞെടുക്കുന്ന രീതി, കോഴ്‌സിന്റെ നടത്തിപ്പ് തുടങ്ങിയവയുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന പ്രോസ്‌പെക്ടസിൽ ലഭിക്കും.

Also Read: ഓണ്‍ലൈന്‍ റമ്മി കളിച്ച് ലക്ഷങ്ങള്‍ നഷ്ടമായി, പണം വീണ്ടെടുക്കാന്‍ മോഷണം; പ്രതി പിടിയില്‍

പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് വാങ്ങിക്കാൻ സാധിക്കാത്ത ,എന്നാൽ കാർഷിക മേഖലയിൽ പഠനം നടത്താൻ താത്പര്യമുള്ള മലയാളികൾ മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ സ്വാശ്രയ കോളേജുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ പുതിയ കോഴ്‌സിന്റെ ആരംഭത്തോടെ കേരളത്തിലുള്ള വിദ്യാർത്ഥികൾക്കും എളുപ്പത്തിൽ കാർഷിക വിദ്യാഭ്യാസം നേടാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News