യുഎസിൽ പുതിയ കൊവിഡ് വകഭേദം അതിവേഗം പടരുന്നു, ആശങ്ക പങ്കുവെച്ച് ആരോഗ്യ വിദഗ്ധർ

യുഎസിൽ പുതിയ കൊവിഡ് വകഭേദം അതിവേഗം പടരുന്നുവെന്ന് കണ്ടെത്തൽ. ജെ എൻ 1  കൊവിഡ് വൈറസ് സ്ട്രെയിൻ രാജ്യത്ത് വ്യാപിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവധി ദിവസങ്ങളിൽ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നതോടെ ഇത് വർധിക്കാൻ സാധ്യതയുടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

2023 ഓഗസ്റ്റിലാണ് ജെ എൻ 1 ആദ്യമായി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇതുവരെ കുറഞ്ഞത് 41 രാജ്യങ്ങളിലേക്ക് ഈ വകഭേധം വ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ യുഎസിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. മറ്റ് പുതിയ വേരിയന്റുകളെപ്പോലെ, ജെ എൻ 1 ഒമിക്‌റോൺ കുടുംബത്തിന്റെ ഭാഗമാണ് ഈ വൈറസും.

ALSO READ: ‘മമ്മൂട്ടി മാസ് അല്ലെ’, ജീവയ്ക്ക് പിറകിൽ വൈ എസ് ആർ റെഡ്ഡിയായി മമ്മൂട്ടി; പാൻ ഇന്ത്യൻ ലെവലിൽ തിളങ്ങാൻ യാത്ര 2

യു.എസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ അഭിപ്രായത്തിൽ ഇപ്പോൾ യു.എസിൽ ഏറ്റവും വേഗത്തിൽ വളരുന്ന വേരിയന്റാണ് ജെ എൻ 1. ഇത് നിലവിൽ യുഎസിലെ എല്ലാ അണുബാധകളുടെയും അഞ്ചിലൊന്നിൽ കൂടുതലാണ്. വടക്കുകിഴക്കൻ മേഖലയിലെ പ്രബലമായ വേരിയന്റാണിത്.

ALSO READ: വിവാദങ്ങൾക്ക് വേണ്ടിയല്ല, ഇസ്‌ലാം മതത്തില്‍ ഒന്നിലധികം ഭാര്യമാരുണ്ടാകും അത് ഉപയോഗിച്ചു; അനിമലിലെ മുസ്‌ലിം കഥാപാത്രത്തെക്കുറിച്ച് സന്ദീപ് റെഡ്ഡി വംഗ

ശാസ്ത്രജ്ഞർ ജെ എൻ 1 നെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ദ്രുതഗതിയിലുള്ള വളർച്ചാ നിരക്കും വൻതോതിലുള്ള മ്യൂട്ടേഷനുകളും കാരണം ഇത് രാജ്യത്ത് ചില ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. പുതിയ വേരിയന്റിന് നമ്മൾ മുമ്പ് കണ്ട ഒരു സ്‌ട്രെയിനുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News