കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) ഇതിനായി സംസ്ഥാന സര്‍ക്കാരിന് രൂപരേഖ സമര്‍പ്പിച്ചു. പുതിയ സ്റ്റേഡിയം കൊച്ചി ചെങ്ങമനാടാകും നിര്‍മിക്കുക. ഇവിടെ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചതായി കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് അറിയിച്ചു.
ALSO READ:സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി എറണാകുളം നഗരത്തില്‍ ഷീ ഹോസ്റ്റല്‍ ഒരുങ്ങുന്നു
രാജ്യാന്തര സ്റ്റേഡിയം ഉള്‍പ്പെടെ മള്‍ട്ടി സ്‌പോര്‍ട്‌സ് സിറ്റി നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വിശദമായ രൂപരേഖയാണ് മുഖ്യമന്ത്രി പിണറായി വിജയന് കെസിഎ കൈമാറിയത്. ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടുന്ന 750 കോടി രൂപയുടേതാണ് പദ്ധതി. ‘കൊച്ചി സ്‌പോര്‍ട്‌സ് സിറ്റി’ എന്ന പേരിലാണ് പദ്ധതി രൂപരേഖ കെസിഎ സര്‍ക്കാരിന് സമര്‍പ്പിച്ചത്.
ALSO READ:ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ആരാധകര്‍ക്ക് നിരാശ, ഇന്ത്യയ്ക്ക് തോല്‍വി
പുതിയ സ്‌പോര്‍ട്‌സ് സിറ്റിക്കായി സ്ഥലം കണ്ടെത്തിയ ചെങ്ങമനാട് നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്താണ്. ഇവിടെ 40 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടുന്ന, ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്‌പോര്‍ട്‌സ് സിറ്റിയാണ് കെസിഎ വിഭാവനം ചെയ്യുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here