നെടുമ്പാശ്ശേരിയിൽ ഇനി പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; ചെലവ് 750 കോടി

പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഒരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ. നെടുമ്പാശ്ശേരിയിലാണ് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നത്. പുതിയൊരു സ്പോർട്സ് സിറ്റിയ്ക്കാണ് ഇതിലൂടെ ക്രിക്കറ്റ് അസോസിയേഷൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സ്ഥലം കണ്ടെത്തുകയും ഭൂ ഉടമകളുമായി ധാരണയിൽ എത്തുകയും ചെയ്‌തെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജയേഷ് ജോർജ് അറിയിച്ചു.

ALSO READ: അരിയും ഗോതമ്പും കഴിച്ച് മടുത്തോ? ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി ദോശ ആയാലോ !

ഒരു വർഷം കൊണ്ട് സ്റ്റേഡിയം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് അസോസിയേഷൻ. സ്റ്റേഡിയത്തിന്റെ രൂപരേഖ കെ.സി.എ സർക്കാരിന് മുമ്പിൽ സമർപ്പിച്ചു. സ്റ്റേഡിയത്തിന്റെ നിർമ്മാണം ആദ്യ ഘട്ടം പിന്നിട്ടു. സ്റ്റേഡിയത്തിനായി ഒരുങ്ങുന്ന ഭൂമിക്ക് ബി.സി.സി.ഐയുടെ അംഗീകാരം ലഭിച്ചു.

ALSO READ: നഷ്ടത്തിൽ നിന്ന് കുതിപ്പിലേക്ക്; തോറ്റുകൊടുക്കാതെ കെഎസ്ഐഎൻസി

750 കോടിയോളം രൂപ ചെലവ് വരുവെന്നാണ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. അതേസമയം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ കരാർ കാലാവധി കഴിയാനിരിക്കെ 33 വർഷത്തേക്ക് കൂടി നീട്ടിനൽകണമെന്ന് കെ.സി.എ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News