അരവിന്ദ് കെജ്രിവാളിന്റെ പിൻഗാമി ആരെന്ന് ഇന്നറിയാം. പുതിയ ദില്ലി മുഖ്യമന്ത്രിയെ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. എംഎൽഎമാരുടെ യോഗത്തിന് ശേഷമാകും പ്രഖ്യാപനം.
ALSO READ; വിനോദയാത്ര കഴിഞ്ഞു മടങ്ങവേ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് യുവതിക്കും 3 വയസ്സുകാരനും ദാരുണാന്ത്യം
മദ്യനയക്കേസിൽ ജയിൽ മോചിതനായ ശേഷം വളരെ അപ്രതീക്ഷിതമായാണ് കെജ്രിവാൾ രാജി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള തിരക്കിട്ട ചർച്ചകളിൽ ആയിരുന്നു ആം ആദ്മി പാർട്ടി.
മന്ത്രിമാരായ അതിഷി , ഗോപാൽ റായ് , കൈലാഷ് ഗെഹ്ലോട്ട് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്.
ALSO READ; വിനോദയാത്ര കഴിഞ്ഞു മടങ്ങവേ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് യുവതിക്കും 3 വയസ്സുകാരനും ദാരുണാന്ത്യം
പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവേ , അപ്രതീക്ഷിതമായാണ് അരവിന്ദ് കെജരിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപിച്ചത്. എംഎൽഎമാർ യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും താൻ അഗ്നി ശുദ്ധി വരുത്തിയ ശേഷം ജനവിധി അനുകൂലമായാൽ മാത്രം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here