‘മഞ്ഞിൽ വലഞ്ഞ് ദില്ലി’, കാഴ്ച പരിധി പൂജ്യമായെന്ന് വിലയിരുത്തൽ; എന്ന് തീരും ഈ ദുരിതം?

ഉത്തരേന്ത്യയിലെ താപനിലയിൽ ഗണ്യമായ കുറവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ ദില്ലിയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് ശൈത്യമാണ്. 3.8 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില. കനത്ത മൂടൽ മഞ്ഞിനെതുടർന്ന് കാഴ്ച പരിധി പൂജ്യമായെന്നാണ് വിലയിരുത്തൽ. ട്രെയിനുകളും വിമാനങ്ങളും വഴി തിരിച്ചു വിടുകയും വൈകുകയും ചെയ്യുന്ന സാഹചര്യം ഇപ്പോഴും രാജ്യ തലസ്ഥാനത്ത് തുടരുകയാണ്. ചില ട്രെയിനുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി.

ALSO READ: വസ്തുത ഒളിച്ചുവെച്ചുള്ള പ്രതികരണം; 2003 ലെ എംടിയുടെ ലേഖനം പുസ്തകത്തില്‍ ചേര്‍ത്തത് കാരശ്ശേരി

അതേസമയം പഞ്ചാബിലും ഹരിയാനയിലും നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ചില മേഖലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News