മസ്‌കറ്റ് വിമാനത്താവളത്തില്‍ മുഖം തിരിച്ചറിയുന്ന പുതിയ ഇ-ഗേറ്റുകള്‍ വരുന്നു

മസ്‌കറ്റ് വിമാനത്താവളത്തില്‍ മുഖം തിരിച്ചറിയുന്ന പുതിയ ഇ-ഗേറ്റുകള്‍ വരുന്നു. ഈ ആഴ്ച മുതല്‍ പുതിയ ഇ-ഗേറ്റുകള്‍ നടപ്പില്‍ വരും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പാസ്‌പോര്‍ട്ട് കാണിക്കാതെ പുതിയ ഗേറ്റ് ഉപയോഗപ്പെടുത്തി ഒമാനില്‍ പ്രവേശിക്കാന്‍ കഴിയും.

READ ALSO:എയര്‍ അറേബ്യ റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിച്ചു

പഴയ ഇ-ഗേറ്റില്‍ നിന്നും വ്യത്യസ്തമായി പുതിയ ഗേറ്റുകള്‍ മുഖം കൊണ്ട് തിരിച്ചറിയുന്നവയായിരിക്കുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് സി.ഇ.ഒ ശൈഖ് ഐമന്‍ അല്‍ ഹൂത്തി പറഞ്ഞു. ആഗമന, നിഗമന വിഭാഗങ്ങളിലായി ഇത്തരം 18 ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മറ്റ് നിരവധി സാങ്കേതിക വിദ്യയും വിമാനത്താവളത്തില്‍ സജ്ജമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ആഴ്ച മുതല്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പാസ്‌പോര്‍ട്ട് കാണിക്കാതെ പുതിയ ഗേറ്റ് ഉപയോഗപ്പെടുത്തി ഒമാനില്‍ പ്രവേശിക്കാന്‍ കഴിയും. എന്നാല്‍ ഒമാനില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് പഴയ നടപടി ക്രമങ്ങള്‍ തന്നെയായിരിക്കും നടപ്പിലാക്കുക.

READ ALSO:രക്തദാതാക്കളെ കണ്ടെത്താനും രക്തദാനം പ്രോത്സാഹിപ്പിക്കാനും മൊബൈല്‍ ആപ്പ് നിര്‍മ്മിച്ച് ഡിവൈഎഫ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here