വാട്സ്ആപ്പിലൂടെ ഇനി എച്ച്‍ഡി ഫോട്ടോയും അയക്കാം; പുതിയ ഫീച്ചർ അറിയണ്ടേ

വാട്സ്ആപ്പിലൂടെ എച്ച്‍ഡി ഫോട്ടോകൾ അയക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ വാട്സ്ആപ്പ്. വാട്സ്ആപ്പിന്റെ പുതിയ ബീറ്റാ വേർഷനിലാണ് ഈ ഫീച്ചർ ലഭ്യമാകുക.വലിയ ഇമേജ് ഫയലുകൾ അയക്കാനാണ് വാട്സ്ആപ്പ് ഈ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. ഫോട്ടോ ഷെയർ ചെയ്യുന്ന വിൻഡോയുടെ മുകളിൽ എച്ച്ഡി ക്വാളിറ്റി എന്ന ഐക്കണും ഉണ്ടായിരിക്കും. സ്റ്റാൻഡേർഡ്, എച്ച്ഡി ക്വാളിറ്റി തുടങ്ങിയ ഓപ്ഷനുകളിൽ ഏതെങ്കിലുമൊന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

പുതിയ ഫീച്ചർ ലഭിക്കുന്നത് എങ്ങിനെ?

വാട്സ്ആപ്പിലൂടെ വലിയ ഫയലുകൾ അയക്കുമ്പോൾ മാത്രമേ എച്ച്‌ഡി ഓപ്ഷൻ ദൃശ്യമാകൂ. നിലവിൽ, വലിയ ഫയൽ എന്നതുകൊണ്ട് വാട്സ്ആപ്പ് ഉദ്ദേശിക്കുന്ന ഇമേജ് സൈസ് എത്രത്തോളം ആണെന്ന് വ്യക്തമായിട്ടില്ല. പക്ഷേ ഫയലിന്റെ വലുപ്പം ചെറുതാണെങ്കിൽ എച്ച്‍ഡി ഫോട്ടോ എന്ന ഓപ്ഷൻ ദൃശ്യമാകില്ല. ഈ സവിശേഷത നിലവിൽ ആൻഡ്രോയ്, ഐഒഎസ് എന്നിവയുടെ ബീറ്റാ പതിപ്പിൽ മാത്രമേ ലഭ്യമാകൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാട്സ്ആപ്പിലൂടെ ഫോട്ടോകൾ അവയുടെ അതേ ക്ലാരിറ്റിയിൽ അയക്കാനാകില്ല. ഇമേജ് കംപ്രഷൻ ചെയ്തേ വാട്സ്ആപ്പ് പലപ്പോഴും ചിത്രങ്ങൾ അയക്കൂ. ഇക്കാര്യം ഉപയോക്താക്കളെ നിരാശരാക്കിയേക്കാം. എങ്കിലും മുൻപ് അയച്ചിരുന്നതിനേക്കാൾ ക്ലാരിറ്റിയുള്ള ഫോട്ടോകൾ എച്ച്‍ഡി ഓപ്ഷനിലൂടെ ഇനി മുതൽ അയയ്ക്കാൻ നിങ്ങൾക്ക് കഴിയും. വാട്ട്‌സ്ആപ്പിലൂടെ ഏത് ഫോട്ടോയും അയക്കുമ്പോൾ ‘സ്റ്റാൻഡേർഡ് ക്വാളിറ്റി’ എന്നതായിരിക്കും എപ്പോഴത്തെയും ഡിഫോൾട്ട് ഓപ്‌ഷൻ. വലിയ ഇമേജ് ഫയലുകൾ അയക്കുമ്പോൾ എച്ച്ഡി ഓപ്ഷൻ പ്രത്യേകം തിരഞ്ഞെടുക്കേണ്ടതുണ്ട്.

വാട്സ്ആപ്പിൽ അയച്ച മെസേജ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും അടുത്തിടെ കമ്പനി അവതരിപ്പിച്ചിരുന്നു. മെസേജ് അയച്ച് പതിനഞ്ച് മിനിറ്റിനുള്ളിലാണ് എഡിറ്റ് ചെയ്യാന്‍ സാധിക്കുക. മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആണ് ഈ പുതിയ മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സംവിധാനം ലഭ്യമാക്കി വരികയാണെന്നും വരും ആഴ്ചകളില്‍ എല്ലാ രാജ്യങ്ങളിലേക്കും സേവനം എത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും വാട്സ്ആപ്പ് പ്രസ്താവനയിൽ അറിയിച്ചിരുന്നു. ചാറ്റ് ബോക്സ് തുറന്ന് എഡിറ്റ് ചെയ്യാനാഗ്രഹിക്കുന്ന ചാറ്റ് സെലക്ട് ചെയ്ത് മെസേജില്‍ അമർത്തി പിടിക്കുമ്പോഴാണ് എഡിറ്റ് ഓപ്ഷൻ കാണുക.

Also Read: 500 രൂപ നോട്ടുകള്‍ പിൻവലിക്കില്ല; ആർബിഐ ഗവർണർ ശക്തികാന്തദാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News