വാട്ട്‌സാപ്പില്‍ ഡിസപ്പിയറിംഗ് മെസേജസ് സേവ് ചെയ്യാന്‍ പുതിയ ഫീച്ചര്‍ ഉടന്‍

അയക്കുന്ന സന്ദേശങ്ങള്‍ അത് ലഭിക്കുന്നയാളുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ വാട്ട്‌സാപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ലഭിക്കുന്നയാള്‍ സന്ദേശം സൂക്ഷിച്ച് വെക്കാതിരിക്കാന്‍ വാട്ട്‌സാപ്പ് അവതരിപ്പിച്ച പ്രൈവസി ഫീച്ചറുകളിലൊന്നായിരുന്നു ഡിസപ്പിയറിംഗ് മെസേജസ്. എന്നാല്‍ ഈ ഡിസപ്പിയറിംഗ് മെസേജുകളും സേവ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. കീപ്പ് ഇന്‍ ചാറ്റ് എന്ന പുതിയ ഫീച്ചറാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. ഈ ഫീച്ചര്‍ ഓണ്‍ ചെയ്താല്‍ സന്ദേശം കിട്ടുന്നയാള്‍ക്ക് ഡിസപ്പിയറിംഗ് മെസേജ് സൂക്ഷിച്ച് വെക്കാന്‍ കഴിയും.വരുന്ന ആഴ്ചകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാക്കിത്തുടങ്ങും എന്നാണ് വാട്ട്‌സാപ്പ് അറിയിച്ചിരിക്കുന്നത്.

ഡിസപ്പിയറിംഗ് മെസേജസ് കൊണ്ട് നിലവില്‍ എന്താണ് പ്രയോജനം?

നന്ദേശം ലഭിച്ചയാള്‍ ഡിസപ്പിയറിംഗ് മെസേജ് കീപ്പ് ചെയ്യുന്നുവെങ്കില്‍ അത് സന്ദേശം അയച്ചയാള്‍ക്ക് ലഭിക്കും. കീപ്പ് ചെയ്യുന്ന സന്ദേശം ഓട്ടോമാറ്റിക് ആയി ചാറ്റ് വിന്‍ഡോയില്‍ നിന്ന് നീക്കം ചെയ്യപ്പെടില്ല. അതേസമയം സന്ദേശം ചാറ്റ് വിന്‍ഡോയില്‍ കീപ്പ് ചെയ്യുന്നതില്‍ താല്‍പര്യം ഇല്ലെങ്കില്‍ അത് അയച്ചയാള്‍ക്ക് വേണ്ടെന്ന് വെക്കാം. അതായത് ഒരു സന്ദേശം ഗ്രൂപ്പിലെ മറ്റൊരാള്‍ കീപ്പ് ചെയ്താല്‍ അത് അണ്‍കീപ്പ് ചെയ്യാന്‍ അയച്ച അധികാരം ഉണ്ടാവും. ഗ്രൂപ്പ് ചാറ്റുകളിലാണ് ഇത് ഏറെ പ്രയോജനം ചെയ്യുക എന്നാണ് വിലയിരുത്തലുകള്‍.കീപ്പ് ചെയ്യുന്ന സന്ദേശങ്ങള്‍ ബുക്ക്മാര്‍ക്ക് ഐക്കണോടുകൂടി ലേബല്‍ ചെയ്യപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News