പുതിയ പ്രൊഫൈല്‍ ലേഔട്ട് ഡിസൈന്‍ പരീക്ഷണവുമായി ഇന്‍സ്റ്റഗ്രാം. എന്നാല്‍ കുറച്ച് ആളുകള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകുകയെന്നും പിന്നീട് എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാകുമെന്നും ഇന്‍സ്റ്റാഗ്രാം വക്താവ് ക്രിസ്റ്റീന്‍ പൈ വ്യക്തമാക്കി.
നിലവില്‍ ചതുരാകൃതിയിലുള്ള ബ്ലോക്കുകളിലാണ് ചിത്രങ്ങള്‍ കാണിക്കുന്നത്. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ കുത്തനെയുള്ള ദീര്‍ഘ ചതുരാകൃതിയിലാണ് ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read : കേറീവാ മക്കളേ! പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങി ക്രിസ്റ്റ്യാനോ
നിരവധി പേര്‍ക്ക് ഈ അപ്‌ഡേറ്റ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. റീല്‍സും, കരോസലുകളും 9/16 ഫോര്‍മാറ്റിലുള്ള വെര്‍ട്ടിക്കല്‍ ഫോര്‍മാറ്റിലും സാധാരണ പോസ്റ്റുകളായി പങ്കുവെക്കുന്ന ചിത്രങ്ങള്‍ 4/3 ഫോര്‍മാറ്റിലുമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here