ഇന്ത്യയില്‍ പുതിയ 5ജി സ്മാര്‍ട്ടഫോണുകള്‍ ഒഴുക്ക്

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ അപൂര്‍വമാണ്. ഇന്നത്തെ തലമുറ സ്മാര്‍ട്ട് ഫോണുകള്‍ തെരഞ്ഞെടുക്കുന്നത് തങ്ങളുടേതായ അഭിരുചിക്ക് അനുസരിച്ചാണ്. സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്ന പലര്‍ക്കും പലതരം അഭിരുചികളാണ്. ബാറ്ററി, കണക്റ്റിവിറ്റി, പെര്‍ഫോമന്‍സ്, ക്യാമറ ക്വാളിറ്റി ഇങ്ങനെയുള്ള ഘടകങ്ങള്‍ അതില്‍ പ്രധാനപെട്ടതാണ്. ഇപ്പോള്‍ നിരവധി 5ജി സ്മാര്‍ട്ട്ബ്രാഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്.പുതിയ ഫോണുകള്‍ ഒന്നിന് പിറകെ ഒന്നായി വരുന്നതുകാരണം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെഅഭിരുചിക് അനുസരിച്ചു ഫോണുകള്‍ കണ്ടെത്താവുന്നതാണ്.

Also Read: എഐ പണം തട്ടിപ്പ്: സമാന സ്വഭാവമുള്ള കേസ് സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്ന് പൊലീസ്

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നത്തിങ് അവതരിപ്പിച്ച രണ്ടാമത്തെ സ്മാര്‍ട് ഫോണ്‍
നത്തിങ് ഫോണ്‍, സാംസങിന്റെ എക്‌സിനോസ് 1280, ഓപ്പോ റെനോ 10 പ്രോ 5ജി, സാംസങ് ഗാലക്സി എം34 5ജി, റിയല്‍മി നാര്‍സോ 60 പ്രോ 5ജി, സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി, ഐഖൂ നിയോ 7 പ്രോ 5ജി, വണ്‍ പ്ലസ് നോര്‍ഡ് 3 5ജി എന്നിവ 5 ജി തരംഗത്തിലുള്ളവയാണ്.അതിവേഗ ചാര്‍ജിങ്, അഞ്ച് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുംനീണ്ടു നില്‍ക്കുന്ന ബാറ്ററി ചാര്‍ജ്, ക്യാമറ ക്വാളിറ്റി അങ്ങനെ നിരവധി ഓപ്ഷനുകളാണ് ഇതിലുള്ളത്.

നത്തിങ് ഫോണ്‍ 2

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നത്തിങ് അവതരിപ്പിച്ച രണ്ടാമത്തെ സ്മാര്‍ട്ഫോണാണ് നത്തിങ് ഫോണ്‍ 2. 6.75 ഫുള്‍എച്ച്ഡി പ്ലസ് ഡിസ്പ്ലേയുള്ള ഫോണില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 പ്രൊസസര്‍, 5000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം 50 എംപി + 50 എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 32 എംപി സെല്‍ഫി ക്യാമറ, 32 എംപി സെല്‍ഫി ക്യാമറ, 128 മുതല്‍ 512 ജിബി വരെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍. 44999 രൂപയാണ് ഫോണ്‍ വിലയുടെ തുടക്കം.

ഓപ്പോ റെനോ 10 പ്രോ 5ജി

120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 2772 x 1240 പിക്സല്‍ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയുള്ള ഫോണ്‍ ആണിത്. 16 ജിബി റാം, 4600 എംഎഎച്ചാ ബാറ്ററിയില്‍ സൂപ്പര്‍ വൂക് അതിവേഗ ചാര്‍ജിങ് സൗകര്യം, 50+32+8 മെഗാപിക്സല്‍ ട്രിപ്പിള്‍ റിയര്‍ ്ക്യാമറ, 32 എംപി സെല്‍ഫി ക്യാമറ, 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറോജ് തുടങ്ങിയ സവിശേഷതകളുണ്ട് . 39999 രൂപയാണ് ഇതിന് വില.

സാംസങ് ഗാലക്സി എം34 5ജി

6000 എം.എ.എച്ച്. ബാറ്ററി രണ്ട് ദിവസത്തോളം ചാര്‍ജ് ലഭിക്കുമെന്നാണ് കനിയുടെ വാഗ്ദാനം.കൂടാതെ അഞ്ച് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. സാംസങിന്റെ എക്‌സിനോസ് 1280 പ്രൊസസര്‍ ചിപ്പ് ശക്തിപകരുന്ന ഫോണിന് 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റു, 50 എ.പി. പ്രൈമറി ക്യാമറയായെത്തുന്ന ട്രിപ്പിള്‍ ക്യാമറ,.മിഡ്‌നൈറ്റ് ബ്ലൂ, പ്രിസം സില്‍വര്‍, വാട്ടര്‍ഫാള്‍ ബ്ലൂ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകള്‍ തുടങ്ങിയ സവിഷേതകള്‍ ഉള്ള ഇതിന്റെ 6 ജിബി+128 ജിബി പതിപ്പിന് 18,999 രൂപയും . 8 ജിബി +128 ജിബി സ്റ്റോറേജ് പതിപ്പിന് 20,999 രൂപയുമാണ്.

റിയല്‍മി നാര്‍സോ 60 പ്രോ 5ജി

20 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 2412X 1080 പിക്സല്‍ 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിന്, 8ജിബി, 12 ജിബി റാം ഓപ്ഷനുകളില്‍ 128 ജിബി, 256 ജിബി, 1 ടിബി സ്റ്റോറേജ്, 5000 എംഎഎച്ച് ബാറ്ററിയില്‍ 67 വാട്ട് സൂപ്പര്‍ വൂക്ക് ചാര്‍ജ് സൗകര്യം എന്നിവയുണ്ട്. കൂടാതെ സെല്‍ഫിയ്ക്കായി 16എംപി ക്യാമറ നല്‍കിയിരിക്കുന്നു. ഇതിന്റെ വില ആരംഭിക്കുന്നത് 23999 രൂപയിലാണ്.

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി

6.40 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലേയാണിതിന്.(2340 x 1080) 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. 2 എംപി വൈഡ് ക്യാമറ, 12 എംപി അള്‍ട്രാ വൈഡ് ക്യാമറ, 8 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയുള്ള ട്രിപ്പിള്‍ ക്യാമറയും 32 എംപി സെല്‍ഫി ക്യാമറയും ഫോണിനുണ്ട്.കൂടാതെ 6ജിബി, 8ജിബി റാം ഓപ്ഷനുകളില്‍ 128 ജിബി 256 ജിബി സ്റ്റോറേജ്, 4500 എംഎഎച്ച് ആണ് ബാറ്ററി, അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട് എന്നിവയും ഉണ്ട്. 49999 രൂപയാണ് ഇതിന് വില.

ഐഖൂ നിയോ 7 പ്രോ 5ജി

പ്രവര്‍ത്തനക്ഷമതയും ഗെയിമിങും ലക്ഷ്യമിട്ടാണ് ഫോണ്‍ ഒരുക്കിയിരിക്കുന്നത്. 128 ജിബി, 256 ജിബി എന്നിങ്ങനെ വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകള്‍, 50 എംപി പ്രൈമറി ക്യാമറ, എട്ട് എംപി വൈഡ് ആംഗിള്‍ ക്യാമറ, രണ്ട് എംപി മാക്രോ ലെന്‍സ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സൗകര്യം, സെല്‍ഫിയ്ക്കായി 16 എംപി ക്യാമറ, 5000 എംഎഎച്ച് ബാറ്ററിയില്‍ 120 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം എന്നിവയാണ് ഇതിന്റെ പ്രത്യേകത.

വണ്‍ പ്ലസ് നോര്‍ഡ് 3 5ജി

പരമാവധി 120 ഹെര്‍ഡ്സ് റിഫ്രഷ് റേറ്റുള്ള ഫോണില്‍ 6.74 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് (2772 x 1240 പിക്സല്‍)ഫോണിന്.5000 എംഎഎച്ച് ബാറ്ററിയില്‍ 80 വാട്ട് സൂപ്പര്‍ വൂക്ക് ചാര്‍ജിങ് സൗകര്യം, 50 എംപി പ്രധാന ക്യാമറ, 8 എംപി അള്‍ട്രാ വൈഡ് ക്യാമറ, എന്നിവ കൂടാതെ 2 എംപി മാക്രോ ലെന്‍സ് എന്നിവയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ, 16 എംപി ആണ് സെല്‍ഫി ക്യാമറ തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്. 37999 രൂപയാണ് ഇതിന് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News