തിരുവനന്തപുരത്ത് നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ്. നാളെ മുതലാണ് സർവീസ് ആരംഭിക്കുന്നത്. ഇൻഡിഗോ വിമാന സർവീസാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. ആഴ്ചയിൽ നാല് ദിവസമാണ് നിലവിൽ സർവീസ് ഉണ്ടാവുക എന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
Also read: ഉദ്യമ 1.0 വിദ്യാഭ്യാസ മേഖലയിലുള്ള പുതിയ ചുവടുവെയ്‌പാണെന്ന് മുഖ്യമന്ത്രി
തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷം 4:25ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട് രാത്രി 7:05ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാത്രി 7:35നു പുറപ്പെട്ട് 9:55ന് അഹമദാബാദിൽ എത്തും. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നായ ഗുജറാത്തിലേക്ക് നേരിട്ടുള്ള സർവീസ് തുടങ്ങുന്നത് വിനോദസഞ്ചാരമേഖലയ്ക്കും പ്രയോജനപ്പെടും.
New flight service from Thiruvananthapuram to Ahmedabad in Gujarat. The service will start from tomorrow. The new service is being launched by IndiGo airlines. IndiGo officials said that the service will currently be available four days a week.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here