പോളിയോ പേടിയിൽ പാകിസ്ഥാൻ; പുതിയ നാല് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

POLIO PAKISTAN

പാകിസ്ഥാനിൽ ആശങ്ക ഉയർത്തി പോളിയോ കേസുകൾ ഉയരുന്നു. രാജ്യത്ത് പുതുതായി നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് പേർക്ക് പോളിയോവൈറസ് ടൈപ്പ് 1 ആണ് സ്ഥിരീകരിച്ചിട്ടിരിക്കുന്നത്.

ALSO READ; കൊലപ്പെടുത്തിയതിന് ശേഷം കൈവിരലുകൾ മുറിച്ചെടുത്തു; യഹിയ സിൻവാറിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്

ബലൂചിസ്ഥാനിൽ നിന്നുള്ള മൂന്ന് കുട്ടികൾക്കും ഖൈബർ പഖ്‌തുൻക്വയിൽ നിന്നുള്ള ഒരു കുട്ടിക്കുമാണ് രോഗബാധ. ഇതോടെ രാജ്യത്ത് റിപോർട്ട് ചെയ്തിരിക്കുന്ന ആകെ പോളിയോ കേസുകളുടെ എണ്ണം 37 ആയി ഉയർന്നിട്ടുണ്ട്.37 കേസുകളിൽ 20 എണ്ണം ബലൂചിസ്ഥാനിലും 10 എണ്ണം സിന്ധ് പ്രവിശ്യയിലെ ബാക്കി 5 കേസുകൾ ഖൈബർ പഖ്‌തുൻക്വയിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ALSO READ; കൂട്ടക്കുരുതിക്ക് അറുതിയില്ല; ഗാസയിലെ അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു

അതേസമയം പോളിയോ പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്ത് ആരംഭിക്കുന്നുണ്ട്. ഈ മാസം 28 മുതൽ രാജ്യ വ്യാപകമായി പോളിയോ വാക്‌സിനേഷൻ ക്യാംപെയ്ൻ ആരംഭിക്കുന്നുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള 45 ദശലക്ഷത്തോളം വരുന്ന കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ ക്യാംപെയ്ൻ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News