അമിതവേഗതയിലെത്തിയ ബൈക്ക് അറുപതുകാരിയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് അറുപതുകാരിക്ക് ദാരുണാന്ത്യം. ചാത്തങ്കരി ചെമ്പന്നിൽ വീട്ടിൽ ബേബിയുടെ ഭാര്യ തങ്കമണി ബേബി ( മറിയാമ്മ) ആണ് മരിച്ചത്.

ALSO READ: ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഞായർ വൈകിട്ട് ആറരയോടെ തിരുവല്ല – അമ്പലപ്പുഴ സംസ്ഥാനപാതയിലെ നെടുമ്പ്രം മണക്ക് ആശുപത്രി ജംഗ്ഷനിൽ ആയിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ നീരേറ്റുപ്പുറം സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന ബൈക്ക് തങ്കമണിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ തങ്കമണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. സംഭവത്തിൽ പുളിക്കീഴ് പൊലീസ് കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News