മൂന്നാം തലമുറ അമേസ് അവതരിപ്പിച്ച് ഹോണ്ട. സബ് -ഫോർ മീറ്റർ സെഡാൻ V, VX, ZX എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ ആണ് ഹോണ്ട അമേസ് എത്തുന്നത്. കോംപാക്ട് സെഡാൻ്റെ ബേസ് മോഡൽ 7.99 ലക്ഷം രൂപയും ടോപ്പ് സ്പെക്ക് മോഡൽ 10.90 ലക്ഷം രൂപ എക്സ്-ഷോറൂം വില വരുന്നത്.
ഹോണ്ട അക്കോഡിലെ പോലുള്ള ഫ്രണ്ട് ഗ്രില്ലാണ് ഇതിൽ വരുന്നത്.സൈഡ് പ്രൊഫൈലിൽ, പുതിയ 15 -ഇഞ്ച് ഡ്യുവൽ -ടോൺ അലോയി വീലുകളും ഇടതുവശത്തുള്ള റിയർവ്യൂ മിററിൻ്റെ അടിഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ലെയിൻ വാച്ച് ക്യാമറയുമായാണ് 2025 അമേസ് വരുന്നത്.
also read: ഗിരീഷ് എഡിയുടെ യാത്രകൾക്ക് ഇനി ബിഎംഡബ്ല്യുവിന്‍റെ കൂട്ട്; പുത്തൻ കാർ സ്വന്തമാക്കി ‘പ്രേമലു’ സംവിധായകൻ
അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ, ത്രീ -പോയിൻ്റ് സീറ്റ് ബെൽറ്റുകൾ എന്നിവയും സീറ്റുകൾക്ക് എല്ലാം ബീജ് ലെതറെറ്റ് അപ്ഹോൾസ്റ്ററിയാണ് നൽകിയിട്ടുണ്ട്. റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലൈറ്റ് ഇൻ്റീരിയറിലെ ബ്ലാക്ക് & ബീജ് തീം എന്നിവയാണ് ഇതിൽ ഉൾക്കൊള്ളുന്നത് . ഡാഷ്‌ബോർഡിൻ്റെ പാസഞ്ചർ സൈഡ് മുതൽ സെൻ്റർ എസി വെൻ്റുകളിലേക്ക് വ്യാപിക്കുന്ന ഒരു ബ്ലാക്ക് പാറ്റേൺ ട്രിമ്മും ഇതിലുണ്ട്. ഫ്രീ -സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ത്രീ -സ്‌പോക്ക് സ്റ്റിയറിംഗ് വീൽ ഉൾപ്പെടുന്ന ഡാഷ്‌ബോർഡ് എന്നിവയും ഹോണ്ട അമേസിൽ വരുന്നുണ്ട്. കൂടാതെ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, വയർലെസ് ഫോൺ ചാർജർ,റിയർ എസി വെൻ്റുകളുള്ള ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, സെമി -ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, എന്നിവയുമുണ്ട്. ആറ് എയർബാഗുകൾ, ഒരു പുതിയ ലെയിൻ വാച്ച് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും അമേസ് 2025 നു പുതിയ ലുക്ക് നൽകുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here