മദീന മസ്ജിദുന്നബവിയിലെ മുഹമ്മദ് നബിയുടെ ഖബറിടത്തിന് ചുറ്റും പുതിയ കൈവരി സ്ഥാപിച്ചു. സ്വര്‍ണം പൂശിയ പുതിയ വേലി ചെമ്പ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് 87 മീറ്റര്‍ നീളവും ഒരു മീറ്റര്‍ ഉയരവുമുണ്ട്. ശുദ്ധമായ ചെമ്പിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
മസ്ജിദുന്നബവിയുടെ ദൃശ്യഭംഗി സംരക്ഷിക്കുകയും മനോഹരമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് മരംകൊണ്ടുള്ള വേലി മാറ്റി സ്വര്‍ണം പൂശിയ പുതിയ ചെമ്പ് വേലി സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് നിര്‍വഹിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here