രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കേരളത്തിന്റെ പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.30നാണ് പുതിയ ഗവര്‍ണറുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി പിണരായി വിജയനും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

സംസ്ഥാനത്തിന്റെ ഇരുപത്തി മൂന്നാമത് ഗവര്‍ണറായാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്തത്. രാജഭവനില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ രാവിലെ 10.30നായിരുന്നു പുതിയ ഗവര്‍ണറുടെ സത്യപ്രതിജ്ഞ.

Also Read : ‘ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് കേരളം അംഗീകരിച്ചു ‘: എം വി ഗോവിന്ദൻ മാസ്റ്റർ

സത്യപ്രതിജ്ഞക്ക് മുന്‍പ് നിയുക്ത ഗവര്‍ണര്‍ക്ക് പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സത്യപ്രതിജ്ഞക്ക് ശേഷം ചായ സല്‍ക്കാരം ഉണ്ടാകും. കഴിഞ്ഞദിവസം വൈകിട്ടോടുകൂടിയാണ് അര്‍ലേക്കര്‍
കേരളത്തില്‍ എത്തിയത്.

ബീഹാറിന്റെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നാണ് അര്‍ലേക്കര്‍ കേരളത്തിന്റെ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. ഗോവ സ്വദേശിയായ രാജേന്ദ്ര അര്‍ലേക്കര്‍ ഗോവയില്‍ സ്പീക്കര്‍ – മന്ത്രി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Also Read : അങ്കമാലി അർബൻ സഹകരണ സംഘത്തിലെ വായ്‌പത്തട്ടിപ്പ് കോൺഗ്രസ് ഭരണസമിതി അംഗങ്ങൾക്ക് 121 കോടി രൂപ പിഴ ചുമത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News