തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികൾ

Thiruvananthapuram Zoo

തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികൾ കൂടി എത്തി. കർണാടകയിലെ ഷിമോഗ മൃഗശാലയിൽ നിന്നാണ് കുറുക്കനും മുതലയും കഴുതപ്പുലിയും അടക്കമുള്ള മൃഗങ്ങളെ കൊണ്ടുവന്നത്. അനിമൽ എക്സ്ചേഞ്ചിന്റെ ഭാഗമായി തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മുള്ളൻ പന്നി, ചീങ്കണ്ണി, സൺ കോണിയൂർ തത്ത എന്നിവയെ ഷിമോഗയിലേക്ക് നൽകി.

ഷിമോഗയിലെ കൂട്ടിൽ നിന്ന് പുതിയ ഇടത്തേക്ക് എത്തിയതിന്റെ ആശ്ചര്യത്തിൽ ആയിരുന്നു പുതിയ അതിഥികൾ . മൂന്ന് ദിവസം മുമ്പ് കർണാടകയിൽ നിന്ന് മൃഗങ്ങളുമായി പുറപ്പെട്ട വാഹനം പത്തരയോടെയാണ് തിരുവനന്തപുരം മൃഗശാലയിൽ എത്തിയത് . ഓരോരുത്തരെയായി പുതിയ കൂട്ടിലേക്ക് കയറി . അടുത്തിടെ പണി കഴിപ്പിച്ച ക്വാറൻ്റൈൻ കേന്ദ്രത്തിലക്കാണ് പുതിയ അതിഥികളെ മാറ്റിയത്. മരുന്നും ഭക്ഷണവും എല്ലാം നൽകി 21 ദിവസത്തിനുശേഷം കാഴ്ചക്കാർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് വിടും. മൂന്ന് കഴുതപ്പുലി, രണ്ട് മഗർ മുതല, രണ്ടു കുറുക്കൻ, രണ്ട് മരപ്പട്ടി എന്നിവരാണ് ഷിമോഗയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്.

Also Read: പാഴായിപ്പോയ ഭൂരിപക്ഷം; രമേശ് ചെന്നിത്തലയെ അട്ടിമറിച്ചാണ് പ്രതിപക്ഷ നേതാവ് പദവിയിൽ എത്തിയതെന്ന് പരോക്ഷമായി സമ്മതിച്ച് വി ഡി സതീശൻ

മുള്ളൻ പന്നി, ചീങ്കണ്ണി, കഴുതപ്പുലി, സൺ കോണിയൂർ തത്ത എന്നിവയെ ഷിമോഗയിലേക്ക് കൈമാറും. അനിമൽ എക്സ്ചേഞ്ച് പരിപാടിയുടെ ഭാഗമായി കൂടുതൽ മൃഗങ്ങളെ എത്തിക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here