മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള നടപടി ക്രമങ്ങളില്‍ മാറ്റംവരുത്തി ടെലികോം

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളില്‍ മാറ്റംവരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. സിം കാര്‍ഡ് മാറ്റിയുള്ള തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ആവശ്യമനുസരിച്ചാണ് നടപടി. പുതിയ നിബന്ധനപ്രകാരം മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ സിം കാര്‍ഡിലെ നമ്പര്‍ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷന്‍ മറ്റൊരു സേവനദാതാവിലേക്കു മാറ്റുന്നതിന് ഏഴുദിവസം കാത്തിരിക്കണം. ജൂലായ് ഒന്നുമുതലാണ് ഇതു പ്രാബല്യത്തിലാകുന്നത്.

ALSO READ: കേബിളില്‍ കുരുങ്ങി സ്‌കൂട്ടറിലിരുന്ന സ്ത്രീ തെറിച്ചു വീണു; തോളെല്ല് പൊട്ടി, സ്‌കൂട്ടര്‍ ഉയര്‍ന്നു പൊങ്ങി മേലേ വീണു

ഫോണ്‍ നമ്പറുകള്‍ പോര്‍ട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോര്‍ട്ടിങ് കോഡ്അനുവദിക്കുന്നതിലും പുതിയ മാനദണ്ഡം അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച്, നമ്പര്‍ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴുദിവസം കഴിയാതെ യു.പി.സി. നല്‍കില്ല. അതേസമയം, 3 ജിയില്‍നിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ അപ്‌ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല. ഫോണ്‍നമ്പര്‍ മാറാതെത്തന്നെ ഒരു ടെലികോം കമ്പനിയുടെ സേവനത്തില്‍നിന്ന് മറ്റൊരു കമ്പനിയിലേക്കു മാറാന്‍ അനുവദിക്കുന്ന സേവനമാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News