ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം പാലിക്കണം; എഴുന്നള്ളിപ്പില്‍ മാര്‍ഗരേഖയുമായി ഹൈക്കോടതി

aana ezhunnallath
ആന എഴുന്നള്ളിപ്പിൽ കർശന മാർഗ നിർദേശങ്ങളുമായി ഹൈക്കോടതി. തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളിപ്പിന് നിർത്തരുത്. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച സർട്ടിഫിക്കറ്റ് പരിപാടിയുടെ സംഘാടകർ ഉറപ്പാക്കണം. നിർദേശങ്ങൾ പാലിക്കാത്ത എഴുന്നള്ളിപ്പുകൾക്ക് ജില്ലാതല സമിതി അനുമതി നൽകരുതെന്നും നിർദേശം.
മതപരിപാടികളിലും ഉത്സവങ്ങളിലും ആനകളെ എഴുന്നളളിക്കുന്നതിലെ മാർഗ്ഗരേഖയാണ് ഹൈക്കോടതി പുറത്തിറക്കിയത്.   എഴുന്നള്ളിപ്പിന് ബന്ധപ്പെട്ട ജില്ലാസമിതിയുടെ അനുമതി വാങ്ങണം.  ആനകൾ തമ്മിൽ 3 മീറ്റർ അകലം പാലിക്കണം. വെടിക്കെട്ട് സ്ഥലവും ആനയും തമ്മിൽ 100 മീറ്റർ ദൂര പരിധി വേണം. ജനങ്ങളും ആനയും തമ്മിൽ 8 മീറ്റർ ദൂര പരിധി ഉറപ്പാക്കണമെന്നും നിർദേശം. ഇതുകൂടാതെ ബാരിക്കേഡ് സംവിധാനം ഉറപ്പാക്കണം .24 മണിക്കൂറിൽ കുറഞ്ഞത് 8 മണിക്കൂർ വിശ്രമം നിർബന്ധം. ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച ഫിറ്റ്നസ് ,ഹെൽത്ത് സർട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും കോടതി.
ദിവസം 30 കി.മീ കൂടുതൽ ആനകളെ നടത്തിക്കരുത്. ആറു മണിക്കൂറിലധികം ആനയെ വാഹനത്തിൽ കൊണ്ടുപോകാൻ പാടില്ല. രാത്രി 10 മുതൽ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്.  125 കിലോമീറ്റർ അധികം ദൂരം വാഹനത്തിൽ കൊണ്ടുപോകരുതെന്നും മാർഗരേഖയിൽ വ്യക്തമാക്കി. എലിഫന്റ് സ്ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കരുതെന്നും ഹൈക്കോടതി. ‘
ദേവസ്വങ്ങൾക്കാണ് ഇതു സംബന്ധിച്ച് നിർദേശം. ജസ്റ്റിസ്‌ എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ്‌ എ ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിറക്കിയത്. മാര്‍ഗ നിർദേശങ്ങൾ പാലിക്കാത്ത എഴുന്നള്ളത്തുകൾക്ക് ജില്ലാതല സമിതി അനുമതി നൽകരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News