വാർത്താ ചാനലുകളുടെ സ്വയം നിയന്ത്രണം ശക്തമാക്കാൻ പുതിയ മാർഗ്ഗ രേഖ കൊണ്ടുവരും; സുപ്രീം കോടതി

വാർത്ത ചാനലുകളുടെ സ്വയം നിയന്ത്രണം ശക്തമാക്കാൻ പുതിയ മാർഗ്ഗ രേഖ കൊണ്ട് വരുമെന്ന് സുപ്രീം കോടതി. വാർത്ത ചാനലുകളുടെ സ്വയം നിയന്ത്രണ സംവിധാനം ഫലപ്രദം അല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ചാനലുകൾ സ്വയം നിയന്ത്രണം പാലിക്കണം പക്ഷേ ഈ നിയന്ത്രണം ഫലപ്രദമാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു.

also read; വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കണം; വിജയം ഉറപ്പ്; സഞ്ജയ് റാവത്ത്

ഈ സാഹചര്യത്തിൽ എൻബിഎ ചട്ടക്കൂട്ട് ശക്തമാക്കാൻ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിക്കുമെന്ന് കോടതി വ്യക്തമാക്കി. എൻബിഎ ചട്ടങ്ങൾക്ക് എതിരായ ബോംബൈ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതി ഈക്കാര്യം വ്യക്തമാക്കിയത്. നിലവിൽ എൻബിഎ ചട്ടം പാലിക്കാത്ത ചാനലുകൾക്ക് ഒരു ലക്ഷമാണ് പിഴ വിധിക്കുന്നത്. ഈ തുക കുറവാണ് ഇതിലടക്കം മാറ്റം വേണമെന്നും കോടതി പറഞ്ഞു. പിഴ തുക സംബന്ധിച്ച് പുതിയ ശുപാർശകൾളും കോടതി ആരാഞ്ഞു. കേസിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചു.

also read; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News