ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ ബ്ലോക്കിന്റെ തിരിമറികള്‍ പുറത്ത് വിട്ട് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട്. ട്വിറ്ററിന്റെ സ്ഥാപകനും മുന്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ജാക്ക് ഡോര്‍സിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെയാണ് പുതിയ വെളിപ്പെടുത്തല്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ കമ്പനിയുടെ ഓഹരികളില്‍ വന്‍ ഇടിവാണുണ്ടായത്. റിപ്പോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രീ മാര്‍ക്കറ്റ് ട്രേഡിംഗില്‍ 18% ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ഉപയോക്താക്കളുടെ എണ്ണം 70 ശതമാനം പെരുപ്പിച്ച് കാട്ടിയതായും റിപ്പോര്‍ട്ട് പറയുന്നു. 82,0000 കോടിയുടെ തട്ടിപ്പെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടി കമ്പനി വിപണി മൂല്യം വര്‍ദ്ധിപ്പിച്ചതായാണ് ഹിന്‍ഡന്‍ബര്‍ഗ് കണ്ടെത്തല്‍. രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് ഹിന്‍ഡന്‍ബര്‍ഗ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
‘പുതിയ റിപ്പോര്‍ട്ട് ഉടന്‍ – വലിയ മറ്റൊന്ന്’, എന്ന് ട്വിറ്ററിലൂടെ ഹിന്‍ഡന്‍ബര്‍ഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ജനുവരി 24ന് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന് വന്‍ തിരിച്ചടിയാണുണ്ടാക്കിയത്. 150 ബില്യണ്‍ ഡോളറിലധികം ആസ്തിയുണ്ടായിരുന്ന ഗൗതം അദാനിയുടെ ഇപ്പോഴത്തെ ആസ്തി 53 ബില്യണ്‍ മാത്രമാണ്. ഫോബ്സ് ആഗോള സമ്പന്നരുടെ പട്ടികയിലും അദാനി പിന്തള്ളപ്പെട്ടു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ 120 ബില്യണിലധികം ഡോളറുകളുടെ ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്.
We also think Jack Dorsey has built an empire—and amassed a $5 billion fortune—professing to care deeply about demographics he is taking advantage of.
Having sold shares near the top, he’s ensured he’ll be fine regardless of the outcome for everyone else.https://t.co/JSJtjx0MkD
— Hindenburg Research (@HindenburgRes) March 23, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here