റോയൽ എൻഫീൽഡ് പ്രേമികൾക്ക് സന്തോഷവാർത്ത; നിരത്തുകളിലേക്ക് ഹണ്ടര്‍ 450

പുത്തന്‍ ഷെര്‍പ്പ എഞ്ചിനുമായി വരുന്ന ഹണ്ടര്‍ 450 ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍. ഒരു റോഡ്സ്റ്ററിന്റേതതിന് സമാനമാണ് മൊത്തത്തിലുള്ള ബൈക്കിന്റെ രൂപകല്‍പ്പന എന്നാണ് പുറത്തുവരുന്ന ചിത്രങ്ങൾ വെളിപ്പെടുത്തുന്നത്.

ALSO READ: ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്: മുഖ്യമന്ത്രി

ഫുട്പെഗുകള്‍ മിഡ്-സെറ്റ് ആണ്. ദൈനംദിന ആവശ്യങ്ങള്‍ക്കൊപ്പം ദീര്‍ഘദൂര യാത്രകള്‍ക്കും പറ്റിയ തരത്തിലാണ് റൈഡിംഗ് ട്രയാംഗിള്‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഹെഡ്ലാമ്പ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവ ഹിമാലയന്‍ 450 അഡ്വഞ്ചര്‍ ടൂററില്‍ നിന്ന് കടമെടുക്കും.റിയര്‍ ടെയില്‍ ലാമ്പ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുമായി സംയോജിപ്പിച്ചിരിക്കുന്നു.

വൃത്താകൃതിയിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് പുതിയ ഹണ്ടര്‍ 450-ക്ക് ലഭിക്കുക. എന്നാല്‍ ഇത് ഹിമാലയന്‍ 450-യില്‍ നിന്നുള്ള പുതിയ ക്ലസ്റ്ററാണോ അതോ ഷോട്ട്ഗണ്‍ 650-യില്‍ കാണപ്പെടുന്ന അനലോഗ് യൂണിറ്റാണോ എന്ന് പറയാൻ കഴിയില്ല. ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ വരാന്‍ പോകുന്ന ഹണ്ടര്‍ 450 മോട്ടോര്‍സൈക്കിളിന് ട്യൂബ് ലെസ് ടയറുകളോട് കൂടിയ അലോയ് വീലുകള്‍ ലഭിക്കുമെന്ന് മനസ്സിലാക്കാം.
ഹിമാലയന്‍ 450-ക്കും ട്യൂബ്ലെസ് ടയറുകളാണ് ലഭിക്കുന്നത്. അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും ലോംഗ് ട്രാവല്‍ സസ്പെന്‍ഷനും പകരം ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ മുന്‍വശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്.

ബ്രേക്കിംഗിന്റെ കാര്യത്തില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. ബൈക്കിന്റെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളായിരിക്കും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുക.വലിയ ഹമ്പുകളും സ്പീഡ് ബ്രേക്കറുകളും മറികടക്കുമ്പോള്‍ അണ്ടര്‍ബെല്ലിക്ക് സംരക്ഷണം നല്‍കാനായി ഒരു ബാഷ് പ്ലേറ്റ് ബൈക്കില്‍ സജ്ജീകരിക്കുമെന്ന് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

പുതിയ ഹണ്ടര്‍ 450 ബൈക്ക് ഇപ്പോള്‍ പരീക്ഷണത്തിലാണ്.ഹിമാലയന്‍ 450-യേക്കാള്‍ താങ്ങാനാവുന്ന വിലയിലായിരിക്കും ഹണ്ടര്‍ 450 വില്‍ക്കുക. 2.85 ലക്ഷം മുതല്‍ 2.98 ലക്ഷം രൂപ വരെയാണ് റേയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450-യുടെ വില.

ALSO READ: കാറപകടത്തിൽ മമതാ ബാനർജിക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News