പുതിയ ആദായനികുതി സമ്പ്രദായത്തിലേക്ക് രാജ്യം; അറിയേണ്ട കാര്യങ്ങള്‍

ഇന്ന് ( 01.04.2023) മുതല്‍ രാജ്യം പുതിയ ആദായനികുതി സമ്പ്രദായത്തിലേക്ക് കടന്നു. ആദായനികുതി അടയ്ക്കുന്നതിന് പുതിയ സ്‌കീം നിലവില്‍ വന്നു. പഴയ സ്‌കീമില്‍ തുടരണമെങ്കില്‍ അത് പ്രത്യേകം തെരഞ്ഞെടുക്കണം. പഴയ സ്‌കീമില്‍ തുടരാന്‍ സാമ്പത്തികവര്‍ഷത്തിന്റെ ആരംഭത്തില്‍ അപേക്ഷ നല്‍കണം.

പുതിയ സ്‌കീം പ്രകാരം 7,27,777 രൂപ വരെയുള്ള വരുമാനത്തിന് നികുതി ഒഴിവാകും. 5 ലക്ഷം രൂപയെന്ന റിബേറ്റ് 7 ലക്ഷമാകും. നിലവിലുള്ളതിന് പുറമേ പുതിയ സ്‌കീമും കൂടി ഉള്‍പ്പെടുന്നതാണ് സംവിധാനം. പുതിയ സ്‌കീമിലേക്ക് മാറുന്നവര്‍ക്ക് ഏഴ് ലക്ഷംവരെയുള്ള വരുമാനത്തിന് നികുതി ഒഴിവാക്കും. എന്നാല്‍, ഏഴ് ലക്ഷം കടന്നാല്‍ മൂന്ന് ലക്ഷം രൂപയ്ക്ക് ശേഷമുള്ളതിന് ഉയര്‍ന്ന സ്ലാബ് പ്രകാരം നികുതി നല്‍കണം.

അറിയേണ്ട കാര്യങ്ങള്‍

5 ലക്ഷത്തില്‍ കൂടുതലുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് നികുതി. (യൂലീപ് പദ്ധതികള്‍ക്ക് ബാധകമല്ല)

മ്യൂച്വല്‍ ഫണ്ടിനും ഡി മാറ്റ് അക്കൗണ്ടിനും നോമിനി നിര്‍ബന്ധം

2000 രൂപയ്ക്ക് മുകളിലുള്ള മര്‍ച്ചന്റ് യുപിഐ ഇടപാടിന് 1.1 ശതമാനംവരെ ഫീസ്

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 6 ശതമാനം ഇടപാട് ഫീസ് പിന്‍വലിക്കും

പാചകവാതകം, സിഎന്‍ജി, പെട്രോള്‍, ഡീസല്‍ തുടങ്ങിയവയ്ക്ക് വിലവ്യത്യാസം

വാണിജ്യ, വ്യാവസായിക വൈദ്യുതി തീരുവ ചാര്‍ജിന്റെ അഞ്ചു ശതമാനമാകും

വസ്തുവിന്റെ ന്യായവിലയില്‍ 20 ശതമാനം വര്‍ധന

കെട്ടിക നികുതി കുടിശ്ശികയുടെ പിഴ രണ്ടുശതമാനമാകും

ട്രസ്റ്റ്, സൊസൈറ്റി എന്നിവയുടെ രജിസ്ട്രേഷന്‍ ഫീസും പിഴയും അമ്പത് ശതമാനം വര്‍ധിപ്പിക്കും

തീറാധാരങ്ങള്‍ക്ക് ഭൂമിയുടെ വിപണി, ന്യായ വിലകളില്‍ ഉയര്‍ന്നതിന് എട്ടു ശതമാനം നിരക്കില്‍ മുദ്രവില

ഗഹാനുകളും ഗഹാന്‍ ഒഴിവുമുറികളും ഫയല്‍ ചെയ്യുന്നതിന് 100 രൂപ സര്‍വീസ് ചാര്‍ജ്

ജോയിന്റ് ഡെവലപ്മെന്റിനുള്ള മുക്താറിന്റെ മുദ്രവില പരമാവധി ഒരുലക്ഷമാക്കി.

സറണ്ടര്‍ ഓഫ് ലീസ് ആധാരങ്ങളുടെ ഫീസ് 1000 രൂപയായി കുറയും

കെട്ടിട നമ്പര്‍ ലഭിച്ച് ആറുമാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്ളാറ്റ്/അപ്പാര്‍ട്ട്മെന്റ് എന്നിവയ്ക്ക് മുദ്രവില ഏഴുശതമാനമാകും

ആധാരം രജിസ്റ്റര്‍ ചെയ്ത് മൂന്നുമാസത്തിനകം നടത്തപ്പെടുന്ന തീറാധാരങ്ങള്‍ക്ക് മുദ്രവില നിരക്ക് ഒഴിവാകും

മാനനഷ്ടം, സിവില്‍ നിയമലംഘന കേസില്‍ കോടതി ഫീസ് അനുവദിക്കുന്ന തുകയുടെ ഒരു ശതമാനമെന്നത്, അവകാശപ്പെടുന്ന തുകയുടെ ഒരു ശതമാനമായി മാറ്റും.

മറ്റ് കോടതി വ്യവഹാരങ്ങള്‍ക്ക് കോര്‍ട്ട് ഫീസ് ഒരു ശതമാനം ഉയരും

കോടതി ഫീസ് ഇ–സ്റ്റാമ്പിങ് പരിധിയില്‍

രണ്ടുലക്ഷം രൂപവരെയുള്ള മോട്ടോര്‍ സൈക്കിളിന്റെ ഒറ്റത്തവണ നികുതിയില്‍ രണ്ടുശതമാനം വര്‍ധന

കാറുകളുടെയും സ്വകാര്യ സര്‍വീസ് വാഹനത്തിന്റെയും നികുതി ഉയരും. അഞ്ചുലക്ഷംവരെ ഒരു ശതമാനം. 5 -15 ലക്ഷംവരെ രണ്ട് ശതമാനം. ഇതിന് മുകളില്‍ ഒരു ശതമാനം

ഇലക്ട്രിക് മോട്ടോര്‍ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടോര്‍ ക്യാബ് എന്നിവയുടെ ഒറ്റത്തവണ നികുതി അഞ്ചുശതമാനമായി കുറയും. ഈ വാഹനങ്ങള്‍ക്ക് ആദ്യ അഞ്ചുവര്‍ഷം നല്‍കിയിരുന്ന 50 ശതമാനം നികുതി ഇളവ് ഒഴിവാക്കി

കോണ്‍ട്രാക്ട് ക്യാരേജ്/സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറയും

റോഡ് സുരക്ഷ സെസ് 100 ശതമാനം ഉയരും

Also Read: പാൻ-ആധാർ കാർഡ് വിവരങ്ങൾ നൽകാത്ത ചെറുകിട നിക്ഷേപ അക്കൗണ്ടുകൾ ഒക്ടോബർ 1 മുതൽ മരവിപ്പിക്കും

അണ്‍ എയ്ഡഡ് മേഖലയിലെ സ്പെഷ്യല്‍ സ്‌കൂളുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബസുകളുടെ നികുതി സര്‍ക്കാര്‍ സ്‌കൂള്‍ ബസിന് തുല്യമായി കുറയ്ക്കും.

ജിഎസ്ടിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ ഒരു ശതമാനം അഡീഷണല്‍ കോര്‍ട്ട് ഫീയുടെ പരിധി 20,000 രൂപ എന്നത് പൊതുവില്‍പ്പന, ആഡംബര, മൂല്യവര്‍ധിത നികുതി നിയമങ്ങളിലെ അപ്പീലുകള്‍ക്കും ബാധകം

സംസ്ഥാനം സമ്പൂര്‍ണ ഇ–സ്റ്റാമ്പിങ്ങിലേക്ക്. ഒരുലക്ഷം രൂപവരെയുള്ള മുദ്രപത്രങ്ങള്‍ക്കുകൂടി ഇ–സ്റ്റാമ്പിങ് നടപ്പായി. പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലകളില്‍ ഒരു സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇത് നടപ്പാക്കും. മെയ് രണ്ടുമുതല്‍ സംസ്ഥാനവ്യാപകമാകും.

തദ്ദേശവകുപ്പിലെ മാറ്റങ്ങള്‍

അനധികൃത നിര്‍മാണം കണ്ടെത്തിയാല്‍ നികുതി പുതുക്കി നിശ്ചയിക്കും. അനധികൃത ഭാഗത്തിന് മൂന്നിരട്ടി നികുതി ചുമത്തും. മെയ് 15നു മുമ്പ് സ്വമേധയാ അറിയിച്ചാല്‍ പിഴ ഒഴിവാക്കും.

കെട്ടിടം വിറ്റാല്‍ 15 ദിവസത്തിനകം അറിയിക്കണം

അപേക്ഷിച്ചാല്‍ ഉടന്‍ നിര്‍മാണ പെര്‍മിറ്റ്.

300 ചതുരശ്ര മീറ്റര്‍വരെയുള്ള നിര്‍മാണങ്ങള്‍ക്ക് ഉദ്യോഗസ്ഥതല പരിശോധന പൂര്‍ണമായും ഒഴിവാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News