എതിരാളികൾക്ക് തലവേദനയാകുമോ; ഇന്റലിന്റെ രണ്ടാം തലമുറ കോർ അൾട്രാ 200V ശ്രേണിയിലുള്ള പ്രൊസസറുകൾ പുറത്തിറക്കി

Intel core ultra 200v

ഇന്റലിന്റെ ലൂണാർ ലെയ്ക്ക് എന്ന കോഡ് നാമത്തിലുള്ള രണ്ടാം തലമുറ പ്രോസസറുകളായ കോർ അൾട്രാ 200V, ഐഎഫ്എ പ്രദർശന വേദിയിൽ ഇൻ്റൽ അവതരിപ്പിച്ചു. ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ പ്രദർശന വേദിയായ ഐഎഫ്എയിൽ അവതരിപ്പിക്കപ്പെട്ട കോർ അൾട്രാ 200V, എഐ അധിഷ്ടിത പിസികളിൽ കുറഞ്ഞ ബാറ്ററി ഉപഭോഗത്തിൽ കൂടുതൽ വേഗത നൽകും എന്നാണ് ഇൻ്റൽ അവകാശപ്പെടുന്നത്.

Also Read: ‘പെരുമാൾ’ വീണ്ടും എത്തുന്നു ; വിടുതലൈ 2 റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

ഭാരം കുറഞ്ഞതും നേർത്തതുമായ ലാപ്ടോപ്പുകളിലും, ഫാനില്ലാത്ത ടാബ്ലറ്റ് പോലെയുള്ള ഉപകരണങ്ങളിലുമാണ് കോർ അൾട്രാ 200V പ്രൊസസറുകൾ കൊണ്ട് ഇൻ്റൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Also Read: ശര്‍ക്കരവരട്ടി മുതല്‍ പൂക്കള്‍ വരെ ന്യായവിലയില്‍ ഇവിടെയുണ്ട്; ഓണച്ചന്തകളുമായി കുടുംബശ്രീ

ക്വാൽകോം പുതിയ സ്നാപ്ഡ്രാഗൺ എകസ് എലൈറ്റ് പ്രൊസസറും, എഎംഡി റൈസൺ എഐ പ്രൊസസറും പുറത്തിറക്കിയതിന്റെ പിന്നാലെയാണ് ഇന്റൽ തങ്ങളുടെ ലൂണാർ ലെയ്ക്ക് പ്രൊസസറുകൾ പുറത്തിറക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News