സേഫിറ്റിക്കും ക്വാളിറ്റിക്കും പേരുകേട്ട മൊബൈല്‍ ഫോണാണ് ആപ്പിള്‍ ഐ ഫോണ്‍. ഐ ഫോണ്‍ ഉപയോഗിക്കുന്നത് ഒരു സ്റ്റാറ്റസ് ആയിട്ട് പലരും കാണാറുണ്ട്. നിലവില്‍ ആപ്പില്‍ 14 സീരീസ് ആണ് വിപണിയിലുള്ളത്. ഇപ്പോഴിതാ ഐ ഫോണ്‍ 15 സീരിസ് വിപണിയേലേക്കെത്താനുള്ള ഒരുക്കത്തിലാണെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
ഡിസ്‌പ്ലേയിലടക്കം മാറ്റമുണ്ടാകുമെന്നാണ് റിപ്പേര്‍ട്ട്. അടുത്ത രണ്ടു മാസത്തിനുള്ളില്‍ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയേക്കും.
ലോ ഇഞ്ചക്ഷന്‍ പ്രഷര്‍ ഓവര്‍ മോള്‍ഡിങ് എന്ന ലിപോ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡിസ്‌പ്ലേ ആയിരിക്കും പുതിയ ഐഫോണില്‍ എത്തുമെന്നാണ് വിവരം. ഇതുവഴി ഫോണിന്‍റെ വലിപ്പം കൂട്ടാനും കനം കുറയ്ക്കാനും കുറയും. 1099 ഡോളര്‍ എന്ന പ്രൈസ് ടാഗിലായിരിക്കും ഐഫോണ്‍ 15 പ്രോ വിപണിയിലെത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
യൂറോപ്യന്‍ യൂണിയന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് ലൈറ്റ്‌നിങ് പോര്‍ട്ട് ഒഴിവാക്കി ടൈപ്പ് സി പോര്‍ട്ട് ആയിരിക്കും ഐഫോണില്‍ ഉള്‍പ്പെടുത്തുക. ഡിസ്‌പ്ലേ നോച്ചില്‍ മാറ്റമുണ്ടാകും. ഡൈനാമിക് ഐലന്റ് ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളില്‍ ഉണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here