രോഗികള്‍ ഇനി അലയേണ്ട: മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ കാരുണ്യ ഫാര്‍മസി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ടാമത്തെ കാരുണ്യ ഫാര്‍മസി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയുടെ 75-ാമത് ശാഖയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിച്ചത്. 24 മണിക്കൂറും ഈ ഫാര്‍മസി പ്രവര്‍ത്തിക്കും.

ALSO READ:  റേഷന്‍ വിതരണവും കാര്‍ഡ് മസ്റ്ററിങ്ങും; റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു

മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അത്യാഹിത വിഭാഗത്തിനും പ്രധാന ആശുപത്രി ബ്ലോക്കിനും സമീപത്തായി പുതിയ കാരുണ്യ ഫാര്‍മസി ആരംഭിച്ചത്. കമ്മ്യൂണിറ്റി ഫാര്‍മസി കെട്ടിടത്തിലാണ് പുതിയ ഫാര്‍മസി. നേരത്തെ ഒപി ബ്ലോക്കിലാണ് കാരുണ്യ ഫാര്‍മസി ഉണ്ടായിരുന്നത്. രാത്രിയിലുള്‍പ്പെടെ വളരെ ദൂരം നടന്ന് പോയി മരുന്ന് വാങ്ങേണ്ട അവസ്ഥ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള രോഗികളുടെ കൂട്ടിരിപ്പുകാര്‍ മന്ത്രി മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അറിയിച്ചിരുന്നു. കൂടാതെ രാത്രി കാലങ്ങളില്‍ മന്ത്രി ഇത് നേരിട്ട് കാണുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് രോഗികളുടെ സൗകര്യം കൂടി കണക്കിലെടുത്ത് കാരുണ്യ ഫാര്‍മസി ആരംഭിക്കാന്‍ മന്ത്രി കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കിയത്. നിലവില്‍ ഫാര്‍മസികളെല്ലാം ഒരേ കെട്ടിടത്തില്‍ വന്നതോടെ രോഗികള്‍ക്ക് ഏറെ സഹായകരമാണ്.

ALSO READ:  സിദ്ധാര്‍ത്ഥിന്റെ മരണം; കള്ളപ്രചരണങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കുമെതിരെ സിപിഐഎം പ്രതിഷേധ കൂട്ടായ്മ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News