നവകേരള സദസ്; ജനകീയ സര്‍ക്കാരിന് ഉജ്വലസ്വീകരണം നല്‍കി അമ്പലപ്പുഴ

നവകേരള സദസിനെത്തിയ ജനകീയ സര്‍ക്കാരിനെ അമ്പലപ്പുഴ ഒന്നിച്ചൊന്നായി എതിരേറ്റു. മുഖ്യമന്ത്രിയും മന്ത്രിമാരടമങ്ങുന്ന സംഘത്തെയും കാണാന്‍ ആലപ്പുഴ ജില്ലയിലെ രണ്ടാം ദിനത്തിലെ നവകേരളസദസിലേക്കും ജനം ഒഴുകിയെത്തി. ആലപ്പുഴ മണ്ഡലത്തിലേതായിരുന്നു ആദ്യ പൊതുയോഗം. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു വന്ന മുഖ്യമന്ത്രി ഉള്‍പ്പെട്ട മന്ത്രിതല സംഘത്തെ ജനം കൈയ്യടിച്ചും മുദ്രാവാക്യം വിളികളോടെയുമാണ് വരവേറ്റത്.

Also Read: കോടതിയിൽ ഹാജരാക്കാനെത്തിയ പ്രതിയെ വെടിവെച്ചു കൊന്നു ; സംഭവം പോലീസിന്റെ കൺമുന്നിൽ

ലക്ഷദ്വീപില്‍ നിന്ന് കേരള സിലബസ് ഒഴിവാക്കുന്നതിനെതിരെ കേന്ദ്രത്തിന് കത്ത് അയച്ചതായി മന്ത്രി ശിവന്‍കുട്ടി പറഞ്ഞു കഴിഞ്ഞ ദിവസം തന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചതായി നവകേരള സദസ് വേദിയില്‍ വ്യക്തമാക്കി

പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, പി. പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. സദസ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് തന്നെ പരാതി സ്വീകരിക്കുന്ന കൗണ്ടറുകളും ജന നിബിഡമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News