കിയയുടെ മുഖംമിനുക്കിയ കാർണിവൽ എംപിവി ഒക്‌ടോബറിൽ?

കിയ പുതിയ കാർണിവൽ എംപിവി ഈ വർഷം ഒക്ടോബറോടെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഓട്ടോ എക്‌സ്‌പോയിൽ KA4 ആയി പ്രദർശിപ്പിച്ചതിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് ആവർത്തനമാണ് ഇന്ത്യയിലേക്ക് വരുന്നതെന്നാണ് വിവരം. ഇതിനു ഏകദേശം 50 ലക്ഷം രൂപയിലേറെ വിലവരും. ചിലപ്പോൾ ഇത് 60 ലക്ഷം രൂപ വരെ കൂടാൻ സാധ്യതയുണ്ടെന്നാണ് വിവരം.

കാർണിവലിന്റെ മുൻതലമുറയിൽ ലഭ്യമായിരുന്ന അതേ 2.2 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ തന്നെയായിരിക്കാം വരാനിരിക്കുന്ന കാർണിവലിനും ഉള്ളതെന്ന് വിവരം. ഇത് പരമാവധി 200 bhp കരുത്തിൽ 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാവും എഞ്ചിൻ സ്റ്റാൻഡേർഡായി ജോഡിയാക്കുക. ഫ്രണ്ട് വീൽ ഡ്രൈവ് സെറ്റപ്പിൽ തന്നെയായിരിക്കും എംപിവി.

ALSO READ: ആലപ്പുഴയിൽ വാഹനാപകടത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചു

പുതിയ കാർണിവലിന്റെ ഇന്റീരിയറിലും മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് സൂചന. 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, റീഡിസൈൻ ചെയ്‌ത എസി വെന്റുകൾ, ഓഡിയോ കൺട്രോളുകൾ, റോട്ടറി ഡ്രൈവ് സെലക്ടർ, ഫ്രണ്ട് ആൻഡ് റിയർ ഡാഷ് ക്യാമറകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഡിജിറ്റൽ റിയർ- വ്യൂ മിറർ പോലുള്ള സംവിധാനങ്ങളെല്ലാം എംപിവിക്കുണ്ടാവും.അപ്‌ഡേറ്റ് ചെയ്ത ഡിജിറ്റൽ കീ, ഡാഷ്‌ബോർഡിൽ ആംബിയൻ്റ് ലൈറ്റിംഗ്. 7, 9, 11-സീറ്റർ സജ്ജീകരണം ഉൾപ്പെടെ ഒന്നിലധികം സീറ്റിംഗ് ലേഔട്ടുകളിലും കിയ കാർണിവലിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News