കിയ കാർണിവലിന്റെ നാലാം തലമുറ മോഡൽ ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു. ലിമോസിൻ ട്രിമ്മിൽ ലഭ്യമാകുന്ന വാഹനത്തിന്റെ എക്സ്ഷോറും വില 63.90 ലക്ഷം രൂപയാണ്. വിവിധോദ്ദേശ്യ വാഹനമായ കിയ കാർണിവൽ അവതരിപ്പിച്ച് ആദ്യ ദിവസം തന്നെ 2,796 യൂണിറ്റുകളുടെ ബുക്കിംഗ് ലഭിച്ചതായി കിയ പറയുന്നു. കഴിഞ്ഞ വർഷം നവംബർ മുതൽ ആഗോള വിപണിയിൽ ലഭ്യമായ മോഡൽ കംപ്ലീറ്റ് ബിൽറ്റ് യൂണിറ്റായിയാണ് (CBU) ഇന്ത്യയിലെത്തുന്നത്. മുൻ മോഡൽ കിയയേക്കാൾ ബോക്സിയറും ഷാർപ്പായതുമായ ഡിസൈനാണ് പുതിയ കിയക്ക് നൽകിയിരിക്കുന്നത്.
ഗ്ലേസിയർ വൈറ്റ് പേൾ, ഫ്യൂഷൻ ബ്ലാക്ക് എന്നിങ്ങനെ രണ്ടു കളറിലാകും പുതിയ കിയ കാർണിവൽ ലഭ്യമാകുക. ഇൻ്റീരിയർ രണ്ട് ഡ്യുവൽ-ടോൺ തീമിലാണുള്ളത് നേവി ആൻഡ് മിസ്റ്റി ഗ്രേ, ടസ്കൻ ആൻഡ് അംബർ എന്നിങ്ങനെ. 2+2+3 സീറ്റിംഗ് ലേഔട്ടാണ് വാഹനത്തിനുള്ളത്. രണ്ടാം നിരയിലുള്ള ക്യാപ്റ്റൻ സീറ്റിന് ഹീറ്റിംഗും വെൻ്റിലേഷനും ക്രമീകരിക്കാവുന്ന ലെഗ് സപ്പോർട്ടും ഉണ്ട്.
മുൻ കിയ കാർണിവലിനെ പോലെ 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് പുതിയ മോഡലിലും ഉള്ളത്.193 എച്ച്പി കരുത്തും 441 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കുകയും 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു അത് മുൻ ചക്രങ്ങളിലേക്ക് പവർ അയയ്ക്കുകയും ചെയ്യുന്നു. പവർഡ് ടെയിൽഗേറ്റ്, പവർഡ് സ്ലൈഡിംഗ് റിയർ ഡോർ എന്നിവയും പുതിയ കിയ കാർണിവലിലുണ്ട്.
Also Read: എസ്.യു.വികള്‍ക്ക് വമ്പന്‍ വിലക്കിഴിവ്; ഒക്ടോബറിലെ വില ഇങ്ങനെ…
മികച്ച സുരക്ഷയാണ് കമ്പനി വാഹനത്തിലൊരുക്കിയിരിക്കുന്നത്. 8 എയർബാഗുകൾ, പിൻ ഡിസ്‌ക് ബ്രേക്കുകൾ, ESC, ഹിൽ അസിസ്റ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ, ഫ്രണ്ട്, റിയർ, സൈഡ് പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ, ADAS ലെവൽ 2 സ്യൂട്ട് എന്നിവയാണ് കാർണിവലിന്റെ സുരക്ഷാഫീച്ചറുകൾ. ഇതു കൂടാതെ മൂന്ന് വർഷത്തെ സൗജന്യ മെയിനൻസ്, വാറൻ്റി, റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവയും കിയ വാഗ്ദാനം ചെയ്യുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here