എഴുപതിലധികം കണക്റ്റഡ് കാർ ഫീച്ചറുകളും ഹൈ-സേഫ്റ്റി സംവിധാനങ്ങളുമായി പുതിയ കിയ സോണെറ്റ്

ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാർ നിർമ്മാതാക്കളായ കിയ, രാജ്യവ്യാപകമായി 7.99 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്ന പ്രത്യേക ആമുഖ വിലയിൽ, അതിന്റെ ഏറ്റവും പ്രീമിയം കോം‌പാക്റ്റ് എസ്‌.യു.വി. – ന്യൂ സോണെറ്റ് പുറത്തിറക്കി. 2023 ഡിസംബറിൽ അനാച്ഛാദനം ചെയ്‌ത, കിയയുടെ രണ്ടാമത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നവീകരണത്തിന്റെ ഈ ഏറ്റവും പുതിയ ആവർത്തനത്തിൽ 10 ഓട്ടോണമസ് സവിശേഷതകളും ശക്തമായ 15 ഹൈ-സേഫ്റ്റി സവിശേഷതകളും ഉൾപ്പെടെ 25 സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുന്നു. കാറിന്റെ സമീപത്തിന് ചുറ്റുമുള്ള കാഴ്ച പ്രദാനം ചെയ്യുന്ന ‘ ഫൈൻഡ് മൈ കാർ വിത്ത് എസ്.വി.എം.’ ഉൾപ്പെടെ 70-ലധികം കണക്റ്റഡ് കാർ ഫീച്ചറുകളാണ് വാഹനത്തിലുള്ളത്, ഇതോടൊപ്പം ഹിംഗ്ലീഷ് കമാൻഡുകളും സോണെറ്റിനെ ഏറ്റവും സുഖപ്രദമായ ഡ്രൈവ് ആക്കിമാറ്റുന്നു. 9.79 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന 5 ഡീസൽ മാനുവൽ വേരിയന്റുകൾ ഉൾപ്പെടെ 19 വ്യത്യസ്ത വേരിയന്റുകളിലെ ലഭ്യതയോടെ പുതിയ സോണെറ്റ് വൈവിധ്യമാർന്ന ഡ്രൈവിംഗ് അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. 10 ഓട്ടോണമസ് ഫംഗ്ഷനുകൾ സവിശേഷതയാകുന്ന സെഗ്മെന്റിലെ ഏറ്റവും മികച്ച ADAS ലെവൽ 1, ഡീസൽ, പെട്രോൾ എഞ്ചിനുകൾക്കായി ടോപ്പ്-ഓഫ്-ലൈൻ വേരിയന്റുകളിൽ പ്രാപ്യമാക്കാനാവും. പെട്രോളിലെ GT ലൈൻ, X-ലൈൻ വേരിയന്റുകൾക്ക് യഥാക്രമം 14.50, 14.69 ലക്ഷം രൂപയും ഡീസലിലേതിന് 15.50, 15.69 ലക്ഷം രൂപയുമാണ് വില.

ALSO READ: സ്റ്റിക്കറുകൾ നിർമിക്കാം,പങ്കുവെയ്ക്കാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

പുതിയ മസ്‌കുലറും സ്‌പോർട്ടിയറും ആയ സോണെറ്റ് നേരായ ബോഡി സ്റ്റൈൽ കൊണ്ട് അതിന്റെ വ്യതിരിക്തമായ റോഡ് സാന്നിധ്യം നിലനിർത്തുന്നു. ഫ്രണ്ട് കൊളിഷൻ-അവയ്‌ഡൻസ് അസിസ്റ്റ് (എഫ്‌സി‌എ), ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട് (എൽ‌വി‌ഡി‌എ), ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ് (എൽ‌എഫ്‌എ) എന്നിവ പോലുള്ള 10 ഓട്ടോണമസ് സവിശേഷതകൾ നിറഞ്ഞതായ, ജനപ്രിയ കോം‌പാക്റ്റ് എസ്‌.യു.വി.യുടെ ഏറ്റവും പുതിയ ആവർത്തനം ആധുനിക ഇന്ത്യൻ ഉപഭോക്താക്കളുടെ വ്യക്തിത്വവുമായി ആഴത്തിൽ പ്രതിധ്വനിക്കുന്നു. സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം പ്രാപ്‌തമാക്കിക്കൊണ്ട്, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇ.എസ്.സി.), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (വി.എസ്.എം.) എന്നിവ അടങ്ങുന്ന കരുത്തുറ്റ 15 ഹൈ-സേഫ്റ്റി സവിശേഷതകൾ വേരിയന്റുകളിലുടനീളം ഉണ്ട്. സോണെറ്റിലെ ഈ അവതരണത്തോടെ, കിയ അതിന്റെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിലുടനീളം 6 എയർബാഗുകൾ മാനകമാക്കിയിരിക്കയാണ്.
കൂടാതെ, ഡ്യുവൽ സ്‌ക്രീൻ കണക്റ്റഡ് പാനൽ ഡിസൈൻ, റിയർ ഡോർ സൺഷെയ്‌ഡ് കർട്ടൻ, ഓൾ ഡോർ പവർ വിൻഡോ വൺ-ടച്ച് ഓട്ടോ അപ്പ്/ഡൗൺ, എന്നിവയുൾപ്പെടെ സെഗ്‌മെന്റിലെ 10 മികച്ച സവിഷേതകൾ സോണെറ്റിൽ ഉൾച്ചേർത്തിരിക്കുന്നു. ഏറ്റവും അടുത്ത എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ സോണെറ്റിന് അവയേക്കാൾ, കുറഞ്ഞത് 11 ഗുണങ്ങളെങ്കിലും കൂടുതലായുണ്ട്, കൂടാതെ ഇത് സാങ്കേതികമായി ഏറ്റവും പുരോഗമിച്ചതും സവിശേഷതകളാൽ സമ്പന്നവുമായ കോംപാക്റ്റ് എസ്‌.യു.വി.യാണ്. പുതിയ ഗ്രില്ലും പുതിയ ബമ്പർ ഡിസൈനും, ക്രൗൺ ജൂവൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, R16 ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ, സ്റ്റാർ മാപ്പ് എൽ.ഇ.ഡി. കണക്റ്റഡ് ടെയിൽ ലാമ്പുകൾ എന്നിവയ്‌ക്കൊപ്പം ഉയർത്തിയ മുൻഭാഗം പുതിയ സോണെറ്റിൽ ഉൾപ്പെടുന്നു.

ALSO READ: ലേറ്റസ്റ്റ് പിക്കപ്പുകളുമായി ഹെവി ലുക്കിൽ ടാറ്റ മോട്ടോഴ്സ്

പുതിയ സോണെറ്റിന്റെ ലോഞ്ച്/വില പ്രഖ്യാപിച്ചുകൊണ്ട്, ശ്രീ. മ്യുങ്-സിക് സോൻ, ചീഫ് സെയിൽസ് ആൻഡ് ബിസിനസ് സ്ട്രാറ്റജി ഓഫീസർ, കിയ ഇന്ത്യ, പറഞ്ഞു, “പുതിയ സോണെറ്റ് അവതരിപ്പിച്ചുകൊണ്ട് ഞങ്ങൾ കോംപാക്റ്റ് എസ്‌.യു.വി. സെഗ്‌മെന്റിനെ വീണ്ടും പ്രീമിയമാക്കുകയാണ്. പഴയ സോണെറ്റ് അതിന്റെ അസാധാരണമായ രൂപകല്പനയും സാങ്കേതിക വൈദഗ്ധ്യവും കൊണ്ട് സെഗ്മെന്റിനെ പിടിച്ചുലച്ചു, പുതിയ സോണെറ്റിനൊപ്പം ഞങ്ങൾ ആ വിജയ നിർദ്ദേശം കൂടുതൽ ഉയരത്തിലേക്ക് കൊണ്ടുപോവുകയാണ്. കുറഞ്ഞ പരിപാലനച്ചെലവിന്‍റെയും ഏറ്റവും നൂതനമായ ADAS സാങ്കേതികവിദ്യയുമൊത്ത് ഉയർന്ന തലത്തിലുള്ള സുരക്ഷാ നിർദ്ദേശത്തിന്‍റെയും പിൻബലത്തിൽ ഞങ്ങൾ പണത്തിനൊത്ത മൂല്യം കൂട്ടിച്ചേർക്കുന്നു . കൂടാതെ, ആസ്വാദ്യകരമായ ഹിംഗ്ലീഷ് കമാൻഡുകളും സറൗണ്ട് വ്യൂ മോണിറ്റർ പോലുള്ള ഫ്യൂച്ചറിസ്റ്റിക് സവിശേഷതകളും അടങ്ങിയിരിക്കുന്ന, എല്ലാം ചെറുതും ദൈർഘ്യമേറിയതുമായ യാത്രകൾക്ക് മികച്ച കോംപാക്റ്റ് എസ്‌യുവി ഡ്രൈവിംഗ് അനുഭവം നൽകുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ അതിന്റെ സെഗ്‌മെന്റിൽ അത് ഏറ്റവും കണക്റ്റുഡായ കാറായി ഇത് അഭിമാനത്തോടെ നിലകൊള്ളുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News