യാത്രാക്ലേശത്തിന്‌ പരിഹാരം; 8 പുതിയ കെ എസ് ആർ ടി സി സർവ്വീസുകൾക്ക് കൂടി അനുമതി

കളമശ്ശേരി മണ്ഡലത്തിലെ ഗതാഗത സൗകര്യങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി 8 പുതിയ കെ എസ് ആർ ടി സി സർവ്വീസുകൾക്ക് കൂടി അനുമതി. ഗതാഗത ബുദ്ധിമുട്ടുകൾ ഉന്നയിച്ച് നിവേദനങ്ങൾ ലഭിച്ചിരുന്നു. ഇതേതുടർന്ന് ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇത്രയും ഓർഡിനറി സർവീസുകൾ ഒന്നിച്ചനുവദിച്ചത്. പുതിയ ബസ്‌ സർവീസുകൾ വരുന്നതോടെ പ്രദേശത്തെ ഐ.ടി മേഖലയിലുൾപ്പെടെയുള്ള ജീവനക്കാരുടെയും മറ്റ് തൊഴിലാളികളുടെയും വിദ്യാർത്ഥികളുടേയും യാത്രാക്ലേശത്തിന്‌ പരിഹാരമാകും. തന്റെ ഫേസ്ബുക് പേജിലൂടെയാണ് മന്ത്രി പി രാജീവ് ആണ് അറിയിച്ചത്.

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

കളമശ്ശേരിയിൽ 8 പുതിയ കെ.എസ്.ആർ.ടി.സി സർവ്വീസുകൾക്ക് കൂടി അനുമതി ലഭിച്ചു. മണ്ഡലത്തിലെ ഗതാഗത സൗകര്യങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇത്രയും ഓർഡിനറി സർവീസുകൾ ഒന്നിച്ചനുവദിച്ചത്. മണ്ഡലത്തിൽ നിന്ന് ലഭിച്ച പൊതുവായ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് തിരക്കേറിയതും ആവശ്യക്കാരേറെയുള്ളതുമായ റൂട്ടുകളിൽ പുതിയ സർവീസുകൾ ആവശ്യപ്പെട്ടത്.

ആലുവ-പറവൂർ, ആലുവ-തുരുത്തിപ്പുറം, ആലുവ-തോപ്പുംപടി, ആലുവ-വരാപ്പുഴ,
ആലുവ-വയൽക്കര, ആലുവ-കാക്കനാട്, ആലുവ-എറണാകുളം ജട്ടി, ആലുവ-തണ്ടിരിക്കൽ റൂട്ടുകളിലായി 74 ട്രിപ്പുകളാണ് ഇതിലൂടെ അധികമായി വരുന്നത്. പുതിയ ബസ്‌ സർവീസുകൾ വരുന്നതോടെ പ്രദേശത്തെ ഐ.ടി മേഖലയിലുൾപ്പെടെയുള്ള ജീവനക്കാരുടെയും മറ്റ് തൊഴിലാളികളുടെയും വിദ്യാർത്ഥികളുടേയും യാത്രാക്ലേശത്തിന്‌ പരിഹാരമാകും.
യാത്രാക്ലേശം നേരിട്ടിരുന്ന കളമശ്ശേരി മണ്ഡലത്തിലെ വിവിധ റൂട്ടുകളിൽ കഴിഞ്ഞ വർഷവും പുതിയ സർവ്വീസുകൾ ആരംഭിച്ചിരുന്നു. എച്ച്.എം.ടി – മെഡിക്കൽ കോളേജ് കെ.എസ്.ആർ.ടി.സി ഷട്ടിൽ സർവ്വീസ് രാവിലെ 7 മുതൽ വൈകിട്ട് 3 മണി വരെ ഇപ്രകാരം നടക്കുന്നുണ്ട്. പറവൂർ – മാട്ടുപുറം സർവ്വീസും കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News