തൊഴിലാളികളെ ഇനി അങ്ങനെ പിരിച്ചുവിടാനാകില്ല; നിയമം ശക്തമാക്കി ഈ അറബ് രാജ്യം

യുഎഇയില്‍ മാനസിക പ്രശ്‌നങ്ങളുടെ പേരില്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ ഇനി കനത്ത പിഴയൊടുക്കേണ്ടി വരും. തൊഴിലാളികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പാസാക്കിയ പുതിയ നിയമത്തിലാണ് വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമം വന്നതോടെ തൊഴിലുടമകള്‍ക്ക് മാനസിക പ്രശ്‌നങ്ങളുടെ പേരില്‍ തൊഴിലില്‍ നിന്നു പിരിച്ചുവിടാനോ തൊഴിലവസരങ്ങള്‍ പരിമിതപ്പെടുത്തുന്നതിനോ കഴിയില്ല. മാനസിക പ്രശ്‌നം നേരിടുന്ന വ്യക്തിക്ക് ജോലിയില്‍ നിയന്ത്രണങ്ങളില്ലാതെ തുടരാന്‍ അവകാശം നല്‍കുന്ന പുത്തന്‍ നിയമം കഴിഞ്ഞ മാസമാണ് പാസാക്കിയത്.

ALSO READ:  രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി നിഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

എന്നാല്‍ അംഗീകൃത മെഡിക്കല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം നിയമം ലംഘിച്ചാല്‍ ഇരുപതിനായിരം മുതല്‍ അമ്പതിനായിരം വരെയാണ് പിഴ ഒടുക്കേണ്ടി വരിക.

ALSO READ:  റിലീസിന് മുൻപേ പ്രീ സെയിലിൽ നേരിനെയും കടത്തിവെട്ടി ഓസ്‌ലർ

ഒരു യുഎഇ നിവാസിയുടെ ശാരീരിക ആരോഗ്യം അടിസ്ഥാനമാക്കി ഒരു കമ്പനിക്ക് അയാളെ ജോലി നല്‍കുന്നതിലും പിരിച്ചുവിടുന്നതിലും തീരുമാനമെടുക്കാന്‍ കഴിയില്ല. 90 ദിവസംവരെ ഒരു തൊഴിലാളിയ്ക്ക് ശമ്പളത്തോടുകൂടിയതോ അല്ലാതെയോ ഉള്ള മെഡിക്കല്‍ ലീവിന് അവകാശമുണ്ട്. ഇതിന് ശേഷം ലീവെടുത്തയാള്‍ ജോലിക്കെത്തിയില്ലെങ്കില്‍ പിരിച്ചുവിടാന്‍ കഴിയും. ജോലി നഷ്ടമാകുമോയെന്ന ഭയമില്ലാതെ തന്നെ തന്റെ മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കാന്‍ ഒരു തൊഴിലാളിക്ക് ഈ നിയമം അവസരം നല്‍കുന്നുവെന്ന് മാനസികാരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ALSO READ:  രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് പൊലീസ് ന്യായമായി എടുത്ത നടപടി: മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News