മൂന്നുവര്‍ഷം 1000 കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ഹൃദ്രോഗ ചികിത്സയിലൂടെ പുതുജീവന്‍

മൂന്നുവര്‍ഷം 1000 കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ഹൃദ്രോഗ ചികിത്സയിലൂടെ പുതുജീവന്‍ നല്‍കി തിരുവനന്തപുരം എസ്എടി ആശുപത്രി. സ്വകാര്യ മേഖലയില്‍ ലക്ഷങ്ങള്‍ ചെലവ് വരുന്ന എക്‌മോ ചികിത്സയും സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയയും ഉള്‍പ്പെടെ ഈ കാലഘട്ടത്തില്‍ എസ് എ ടി യില്‍ ആരംഭിച്ചുവെന്ന് മന്ത്രി വീണ ജോർജ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലൂടെ കുറിച്ചു

also read: ചരിത്ര മുന്നേറ്റം, ‘കാരുണ്യ സ്പർശം’ വഴി സർക്കാർ വിറ്റഴിച്ചത് 2 കോടി രൂപയുടെ കാൻസർ മരുന്നുകൾ- വിതരണം ലാഭരഹിതമായി; മന്ത്രി വീണാ ജോർജ്

850 കാത്ത്‌ലാബ് പ്രൊസീജിയറുകളും 150 ഓപ്പണ്‍ ഹൃദയ ശസ്ത്രക്രിയകളും നടത്തി കുഞ്ഞുങ്ങളെ സാധാരണ ജീവിതത്തിലേക്ക് നയിച്ചു. അത്യാധുനിക സൗകര്യങ്ങളായ പീഡിയാട്രിക് കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ ലബോറട്ടറി, കുട്ടികള്‍ക്ക് മാത്രമായുള്ള ഹൃദയ ശസ്ത്രക്രിയാ തീയേറ്റര്‍, പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയു, ഹൈ എന്‍ഡ് എക്കോകാര്‍ഡിയോഗ്രാഫി മെഷീനുകള്‍ എന്നിവ സജ്ജമാക്കിഎത്തും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ജന്മനായുള്ള ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന എല്ലാ കുട്ടികളുടെയും ചികിത്സ ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്നും എസ്എ ടി ആശുപത്രിയിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിക്കുന്നതായും മന്ത്രിയുടെ പോസ്റ്റിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News