പുതിയ ലുക്ക്, കൂടുതൽ മൈലേജ്; കർവിന്റെ വിൽപന കൂട്ടാൻ കച്ചകെട്ടി ടാറ്റ

Curvv

ടാറ്റയുടേതായി ഏറ്റവും ഒടുവിൽ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മോഡലാണ് കര്‍വ് എസ്‌യുവി കൂപ്പെ. കർവിന്റെ വിൽപ്പന കൂട്ടാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ടാറ്റ. അതിനായി വരുന്നു കർവിന്റെ പുതിയ വേരിയന്റുകൾ. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ എത്തുന്ന കർവ് ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി എസ്‌യുവി കൂപ്പെയില്‍ പുത്തന്‍ വേരിയന്റുകള്‍ പുറത്തിറക്കാനാണ് ടാറ്റ തയ്യാറെടുക്കുന്നതെന്നാണ് വിവരം.

കർവിന്റെ സിഎന്‍ജി, ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകള്‍ പുറത്തിറക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ വർഷം ഒക്‌ടോബര്‍, സെപ്റ്റംബര്‍ മാസങ്ങളിലായാണ് ടാറ്റ മോട്ടോര്‍സ് കര്‍വിന്റെ ഇലക്ട്രിക്, ഐസിഇ പതിപ്പുകൾ പുറത്തിറങ്ങിയത്. അതിനാൽ തന്നെ ഈ കലണ്ടർ വർഷത്തിൽ ഡാര്‍ക്ക് എഡിഷന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: ടാറ്റ പോകാൻ ടാറ്റ സൈക്കിൾ; കുറഞ്ഞ വിലക്ക് ലഭിക്കുന്ന അത്യു​ഗ്രൻ ഇലക്ട്രിക് സൈക്കിൾ

ബദല്‍ ഇന്ധനങ്ങളിലും ടാറ്റ ശ്രദ്ധിക്കുന്നു എന്നതിനാൽ സിഎന്‍ജി പതിപ്പും അധികം വൈകാതെ കമ്പനി പുറത്തിറക്കാൻ സാധ്യതയുണ്ട്. ടാറ്റ നെക്‌സോണ്‍ സിഎന്‍ജി അടുത്തിടെ പുറത്തിറക്കിയിരുന്നു. 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഹൈപ്പീരിയന്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ക്രിയോജെറ്റ് ഡീസല്‍ എന്നിങ്ങനെയുള്ള എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടാറ്റ കര്‍വ് എത്തുന്നത്.

കര്‍വ് ഇവി ബേസ് വേരിയന്റുകള്‍ക്ക് 40.5 kWh യൂണിറ്റും ടോപ് വേരിയന്റുകള്‍ക്ക് വലിയ 55 kWh യൂണിറ്റ് ബാറ്ററി പായ്ക്കിലാണ് എത്തുന്നത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് DCT ട്രാൻസ്മിഷനിലാണ് കർവ് എത്തുന്നത്.

Also Read: ടൂ ഇൻ വൺ; ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് ഇലക്ട്രിക് ഓട്ടോയിലേക്ക് പരകായ പ്രവേശനം നടത്താനാകുന്ന വണ്ടി ഇതാ വിപണിയിലേക്ക്

ഡാര്‍ക്ക് എഡിഷനും, സിഎന്‍ജി പതിപ്പും കൂടി എത്തിയാൽ കര്‍വ് ഇവിയുടെ വില്‍പ്പന ഉയരുമെന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമതയുള്ളതിനാല്‍ സിഎന്‍ജി കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ നല്ല ഡിമാൻഡാണ് അതിനാൽ തന്നെ പുതിയ പതിപ്പുകൾ എത്തുന്നതോടെ കർവിന്റെ വിൽപന ഉയരുമെന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്. എന്തായാലും ഇക്കാര്യങ്ങളെ പറ്റി വരുംദിവസങ്ങളില്‍ ടാറ്റ ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News