ലോഗിൻ ഐഡി ഇല്ലാതാകും, വിവരങ്ങളും ചോരും…! പുതിയ മാൽവെയർ പണി തരുമോ..?

Malware

ലാപ്ടോപ്പുകളുടെ വിവരങ്ങളും ലോഗിൻ ഐഡിയുമൊക്കെ ചോർത്താൻ സാധ്യതയുള്ള പുതിയൊരു മാൽവെയർ വരുന്ന ഭയത്തിലാണ് ടെക് ലോകം. സ്റ്റീൽ സി (StealC) എന്ന പേരിലറിയപ്പെടുന്ന മാൽവെയറിന്റെ പ്രവർത്തനം കുറച്ച് വിചിത്രമാണ്. ആശയം തന്നെ ഇത് സിസ്റ്റത്തെ ഫുൾസ്ക്രീൻ മോഡിലേക്ക് മറ്റും. കിയോസ്‌ക് മോഡിൽ ബ്രൗസർ സ്‌ക്രീനിൽ ദൃശ്യമാകുന്ന ഒരേയൊരു കാര്യം ഒരു ലോഗിൻ വിൻഡോയാണ്. അതാണെങ്കിൽ ഗൂഗിളിന്റേതും. ഗൂഗിളിന്റെ ലോഗിൻ വിൻഡോ കണ്ടതുകൊണ്ട് ആശ്വസിക്കാൻ വരട്ടെ. ലോഗിൻ വിവരങ്ങൾ നൽകുന്നതോടെ അതും ഹാക്ക് ആവും.

Also Read: ബറ്റാലിയൻ ബ്ലാക്ക് കളർ; പുതിയ മാറ്റവുമായി ബുള്ളറ്റ് 350

കിയോസ്‌ക് മോഡിൽ കുടുങ്ങിപ്പോയാൽ “Alt+F4”, “Ctrl + Shift + Esc”, “Ctrl + Alt + Delete”, “Alt+Tab” എന്നിങ്ങനെയുള്ള ടാബുകൾ ഉപയോഗിക്കാം. ഇതിൽ നിന്ന് മാറിയശേഷവും കിയോസ്‌ക് മോഡ് പോപ്പ് അപ്പ് ചെയ്താൽ വിൻഡോസ് ടാസ്‌ക് മാനേജർ ഓപ്പണ്‍ ആക്കാൻ Ctrl+Alt+Del ഉപയോഗിച്ച് ശ്രമിച്ചുനോക്കാം. അത് സ്‌ക്രീനിൽ തെളിയുമ്പോൾ ഗൂഗിൾ ക്രോം കണ്ടെത്തി അതിൽ റൈറ്റ് ക്ലിക്ക് ചെയ്ത് ഏൻഡ് ടാസ്ക് ക്ലിക്ക് ചെയ്യുന്നതും ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു കുറുക്കുവഴിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News