പുതിയ തലമുറയ്ക്ക് പുത്തൻ മാറ്റവുമായി സ്വിഫ്റ്റ് ഡിസയർ വരുന്നു

മാരുതി സുസുകിയുടെ പുതിയ മോഡൽ ആയ സ്വിഫ്റ്റിന്റെ സെഡാൻ മോഡൽ ഉടൻ നിരത്തിലിറങ്ങും. കുറച്ചു മാസങ്ങള്‍ക്ക് മുൻപായിരുന്നു മാരുതി സുസുക്കി അവരുടെ പുതിയ സ്വിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ വാഹനത്തിന്റെ സെഡാന്‍ മോഡൽ സ്വിഫ്റ്റ് ഡിസയറായിരിക്കും ഇനിയെത്തുന്നത്. എന്നാൽ എപ്പോൾ പുറത്തിറക്കും എന്നത് ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം വരും മാസങ്ങളില്‍ തന്നെ സ്വിഫ്റ്റ് ഡിസയർ ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് വാഹനപ്രേമികൾ പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറിൽ എത്തുമെന്നാണ് സൂചന. നിരവധി മാറ്റങ്ങളുമായിട്ടാണ് പുതിയ സ്വിഫ്റ്റ് ഡിസയറിന്റെ വരവ്.

ഇന്ത്യയില്‍ ആദ്യം പത്ത് ലക്ഷം വില്‍പ്പന നേടുന്ന സെഡാന്‍ എന്ന നേട്ടം സ്വന്തമാക്കിയത് സ്വിഫ്റ്റ് ഡിസയര്‍ ആയിരുന്നു. 2008 -ലായിരുന്നു മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റിന് മറ്റൊരു പരിവേഷമായി ഡിസയർ സബ്‌കോംപാക്റ്റ് സെഡാൻ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം അവസാനത്തോടെ 25 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ലും ഈ മോഡൽ കൈവരിച്ചിരുന്നു. സബ്‌കോംപാക്‌ട് സെഡാൻ വിഭാഗത്തിൽ 50 ശതമാനം വിപണി വിഹിതം കൈവശം വച്ചുകൊണ്ട് ഒരു മില്യൺ വിൽപ്പന കടന്ന ഇന്ത്യയിലെ ആദ്യത്തെ സെഡാൻ മോഡലാണ് ഇത് എന്നതും ശ്രദ്ധേയമാണ്. അതായത് കഴിഞ്ഞ രണ്ടു തലമുറകൾക്ക് സുപരിചിതനായ സ്വിഫ്റ്റ് ഡിസയർ ആണ് ഈ സെപ്റ്റംബറിൽ അടുത്ത തലമുറയ്ക്ക് കൂടി കൈമാറ്റം ചെയ്യാനായി എത്തുന്നത് .

ALSO READ : ഇനി ചാറ്റ് ജിപിടിയെ എങ്ങാനും കേറി പ്രേമിച്ചാലോ…! ആശങ്ക അറിയിച്ച് ഓപ്പൺ എ ഐ

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മാരുതി സുസുക്കി പുതിയ സ്വിഫ്റ്റ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചത്. ഈ വാഹനത്തെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള സെഡാന്‍ മോഡലായ ഡിസയറായിരിക്കും ഇനിയെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അവതരണത്തിനുള്ള സമയം കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരും മാസങ്ങളില്‍ ഡിസയറിന്റെ പുതിയ പതിപ്പ് എത്തിയേക്കും. വലിയ മാറ്റങ്ങളുമായായിരിക്കും പുതിയ മോഡലിന്റെ വരവെന്നാണ് പ്രതീക്ഷ .

ഡിസൈനില്‍ തുടങ്ങി എന്‍ജിനില്‍ വരെ മാറ്റങ്ങള്‍ വരുത്തിയായിരിക്കും പുതിയ ഡിസയര്‍ എത്തുന്നത്. സ്വിഫ്റ്റിൽ നല്‍കിയതിന് സമാനമായ പ്രൊജക്ഷന്‍ എല്‍.ഇ.ഡി. ഹെഡ്‌ലൈറ്റും എല്‍ ഷേപ്പ് ഡി.ആര്‍.എല്ലും ചേര്‍ന്ന ഹെഡ്‌ലാമ്പ് യൂണിറ്റ്, രൂപമാറ്റം വരുത്തിയ റേഡിയേറ്റര്‍ ഗ്രില്ല്, പുതിയ രീതിയിലുള്ള ബമ്പര്‍ എന്നിവയായിരിക്കും മുന്‍ഭാഗത്ത് പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍. അലോയി വീലിലായിരിക്കും വശങ്ങളിലെ മാറ്റം. കൂടാതെ പിന്നിലെ ബമ്പറിലും ടെയ്ല്‍ലാമ്പിലും വ്യത്യസ്തത കൊണ്ടുവന്നേക്കും എന്നും പ്രതീക്ഷിക്കുന്നു. മാത്രമല്ല ഫ്രോങ്‌സ്, ബലേനൊ തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഇന്റീരിയര്‍ ലേഔട്ട് ആയിരിക്കും ഡിസയറിലും നല്‍കുന്നത്. ഒരു സൺറൂഫും പുതിയ മോഡലിൽ അവതരിപ്പിച്ചേക്കും , ഈ സവിശേഷത വാഗ്ദാനം ചെയ്യുന്ന ഈ സെഗ്‌മെൻ്റിലെ ആദ്യത്തെ വാഹനമാവും മാരുതി ഡിസയർ.

ക്യാബിനിനുള്ളിൽ, ലൈറ്റ് ഷേഡ് മെറ്റീരിയലുകൾക്കൊപ്പം ബ്രഷ്ഡ് അലുമിനിയം, ഫോക്സ് ഫിനിഷുകളും വാഹനത്തിന് ലഭിച്ചേക്കാം. 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വലിയ ഡിജിറ്റൽ MID സ്ക്രീൻ, സ്റ്റിയറിംഗ് മൗണ്ടഡ് ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി ആൻഡ് ഗോ തുടങ്ങിയ ഫീച്ചറുകളും ഇതിൽ ലഭ്യമാകും. മാനുവൽ, AMT ഗിയർബോക്‌സ് ഓപ്ഷനുകളുള്ള സ്വിഫ്റ്റിൻ്റെ 1.2 ലിറ്റർ, ത്രീ സിലിണ്ടർ Z12E പെട്രോൾ എഞ്ചിൻ 2024 മാരുതി ഡിസയർ അവതരിപ്പിക്കും. ഈ 12 -വാൽവ് മോട്ടോർ 82 bhp പരമാധി കരുത്തും 108 Nm പീക്ക് ടോർക്കും സ്വിഫ്റ്റിൽ നൽകുന്നു. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച്, ഈ യൂണിറ്റിൻ്റെ കരുത്തും ടോർക്കും 3.1 bhp -യും 60 Nm ഉം വർധിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News