പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ നവമാധ്യമ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നവമാധ്യമ പ്രവർത്തക കൺവെൻഷൻ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എൻ കരുൺ ഉദ്ഘാടനം ചെയ്തു. നവമാധ്യമസമിതി കൺവീനർ ടി ആർ അജയൻ അധ്യക്ഷനായി. നവമാധ്യമങ്ങളുടെ സാംസ്‌കാരിക സാധ്യതകൾ എന്ന സെഷനിൽ ടി ഗോപകുമാറും വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരു സഞ്ചാരം എന്നതിനെക്കുറിച്ച് എ ആർ മഹേഷും സംസാരിച്ചു. എസ് രാഹുൽ നവമാധ്യമപരിപ്രേക്ഷ്യം അവതരിപ്പിച്ചു.

Also Read: മന്ത്രിയുടെ ഉറപ്പ് ലഭിച്ചു; കല്ലൂരില്‍ നാട്ടുകാര്‍ നടത്തി വന്ന ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു

സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ, എം എൻ വിനയകുമാർ, രേണു രാമനാഥ്, ടി എ ഇക്ബാൽ, സി എഫ് ജോൺ ജോഫി, റീബ പോൾ, ജലീൽ ടി കുന്നത്ത്, കരിവെള്ളൂർ മുരളി, വി പി സഹദേവൻ, വി ഡി പ്രേംപ്രസാദ്, സി രാവുണ്ണി, ഉണ്ണിക്കൃഷ്ണൻ പാറക്കൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി ആർ അജയൻ(സംസ്ഥാന കൺവീനർ), ആർ പാർവതീദേവി, എസ് രാഹുൽ, ഡോ. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, മുരളി എസ് കുമാർ, വർഗീസ് കളത്തിൽ, അംബരീഷ് ജി വാസു(ജോയിന്റ് കൺവീനർമാർ).

Also Read: നടന്‍ ആസിഫ് അലി അപമാനിതനായ സംഭവം; ആസിഫ് എന്റെ കുഞ്ഞനുജന്‍, അവനുണ്ടായ വിഷമം രമേഷ് സംസാരിച്ചു തീര്‍ക്കണമെന്ന് സംഗീത സംവിധായകന്‍ ശരത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News