ഇന്ത്യയിലെ കോടീശ്വരന്മാരുടെ ക്ലബ്ബിലെ ഏറ്റവും പുതിയ അംഗം

Saurabh Gadgil

ഇന്ത്യയിലെ കോടീശ്വരന്മാരുടെ ക്ലബ്ബിലെ ഏറ്റവും പുതിയ അംഗമാണ് സൗരഭ് ഗാഡ്ഗിൽ. പിഎൻ ഗാഡ്ഗിൽ ജ്വല്ലേഴ്‌സിൻ്റെ (പിഎൻജി ജ്വല്ലേഴ്‌സ്) ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് സൗരഭ് ഗാഡ്ഗിൽ.കമ്പനിയുടെ ഓഹരികളിൽ 61 ശതമാനം ആണ് ഉയർച്ച. ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചിക അനുസരിച്ച്, സെപ്റ്റംബറിൽ സൗരഭ് ഗാഡ്ഗിലിൻ്റെ ആസ്തി 1.1 ബില്യൺ ഡോളറായി ഉയർന്നു.

തൻ്റെ കുടുംബത്തിൻ്റെ 192 വർഷം പഴക്കമുള്ള ഇന്ത്യൻ ജ്വല്ലറി ബിസിനസ്സ് പുതിയ ഉയരങ്ങളിലെത്തിക്കുവാൻ സൗരഭിനു കഴിഞ്ഞു.സൗരഭ് ഗാഡ്ഗിലിനെ കൂടാതെ, അദ്ദേഹത്തിൻ്റെ ഭാര്യ രാധിക, ഭാര്യാസഹോദരൻ അമിത് വൈദ്യ, കസിൻ പരാഗ് ഗാഡ്ഗിൽ എന്നിവരും ബോർഡ് അംഗങ്ങളാണ്.

ALSO READ:മുത്താണ് ഈ മുതലാളി; കമ്പനി വിറ്റപ്പോൾ തൊഴിലാളികളെ കോടിപതികളാക്കി ഇന്ത്യക്കാരൻ

നാല് കുടുംബാംഗങ്ങളും ചേർന്ന് 2023-24ൽ 272.4 മില്യൺ രൂപയാണ് വരുമാനം ഉണ്ടാക്കിയിരിക്കുന്നത്. ഗാഡ്ഗിലിന് മാത്രം 223.7 ദശലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിച്ചു, അതിൽ 18 ദശലക്ഷം കമ്പനിയുടെ യുഎസ് ഉപസ്ഥാപനമാണ് നൽകിയത്. വാർഷിക ലാഭത്തിൻ്റെ 2% സെയിൽസ് കമ്മീഷൻ നേടാൻ അർഹതയുള്ള ഏക എക്സിക്യൂട്ടീവ് കൂടിയാണ് സൗരഭ് ഗാഡ്ഗിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News