ആഡംബരം ഒട്ടും കുറയാതെ; ഔഡി കൂട്ടത്തിലേക്ക് പുതിയ മോഡൽ, ബുക്കിംഗ് തുടങ്ങി

q7

2025 മോഡൽ Q7 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാൻ ഒരുങ്ങി ഔഡി. ഇതേ തുടർന്ന് ലക്ഷ്വറി എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിച്ചു. ആവശ്യമുള്ളവർക്ക് 2 ലക്ഷം രൂപ ടോക്കൺ തുക നൽകി Q7 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പ്രീ-ബുക്ക് ചെയ്യാമെന്നാണ് കമ്പനി അറിയിച്ചത്. നവംബർ 28-നായിരിക്കും ഔഡിയുടെ എസ്‌യുവി എത്തുക.

സഖീർ ഗോൾഡ്, വൈറ്റോമോ ബ്ലൂ, മൈത്തോസ് ബ്ലാക്ക്, സമുറായി ഗ്രേ, ഗ്ലേസിയർ വൈറ്റ് എന്നിവയുൾപ്പെടെ അഞ്ച് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുകഫീച്ചറുകളുടെ സവിശേഷത, പുതുക്കിയ എക്സ്റ്റീരിയർ ഡിസൈൻ, ആകർഷണീയമായ ലൈറ്റുകൾ എന്നിവ ഏറ്റവും പുതിയ Q7 ഉണ്ടാകുക എന്നാണ് ഔഡി അവകാശപ്പെടുന്നത്. തെരഞ്ഞെടുക്കുന്ന വേരിയൻ്റിനെ ആശ്രയിച്ച് 88.6 ലക്ഷം മുതൽ 97.8 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. റീഡിസൈൻ ചെയ്‌ത മുൻവശമായിരിക്കും ഇതിന്റെ ഏറ്റവും പ്രധാന ആകർഷണീയത.ഒക്ടഗണൽ ഫ്രണ്ട് ഗ്രില്ലാണ് ഇതിലെ പ്രധാന ആകർഷണം. സ്പ്ലിറ്റ് ഇഫക്റ്റിന് വേണ്ടിയാണ് ഹെഡ്‌ലാമ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഔഡി പറയുന്നത്.

also read: ഒരു ലക്ഷം ആയി ; ഹൈറൈഡര്‍ മുന്നിലാണ്

പുതിയ ലോവർ സെൻട്രൽ എയർ ഇൻടേക്കും സൈഡ് എയർ കർട്ടനുകളും പരിഷ്‍കരിച്ചിട്ടുണ്ട്. മുന്നിലേയും പിന്നിലേയും ബമ്പറുകളും മാറ്റിയിട്ടുണ്ട്. പുതിയ അലോയ് വീൽ ഡിസൈനും ആകർഷകമാകും.അലുമിനിയം റൂഫ് റെയിലുകൾ, പാർക്ക് അസിസ്റ്റും കോൺട്രാസ്റ്റ് സ്റ്റിച്ചിംഗുമുള്ള റിയർവ്യൂ ക്യാമറ എന്നിവയാണ് ലക്ഷ്വറി എസ്‌യുവിയുടെ മറ്റ് സവിശേഷതകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News