ഇന്ത്യൻ വിപണി പിടിക്കാൻ എതിരാളികൾ ഭയക്കുന്ന ഫ്രോങ്ക്സ് എത്തുന്നു

ഇന്ത്യയിലെ മോട്ടോർ വാഹന വിപണിയിലെ അപ്രമാദിത്വം അരക്കെട്ടുറപ്പിക്കാൻ മാരുതി സുസുക്കി. എതിരാളികൾ ഭയത്തോടെ കാത്തിരിക്കുന്ന പുതിയ മോഡലായ ഫ്രോങ്ക്സ് ഏപ്രിൽ 24ന് വിപണിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ. 6.75 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെയായിരിക്കും എക്‌സ് ഷോറൂം വില.

ഇഗ്‌നിസ്, ബലേനോ, സിയാസ്, എക്‌സ്‌.എൽ6, ഗ്രാൻഡ് വിറ്റാര എന്നിവയടങ്ങുന്ന മാരുതിയുടെ നെക്‌സ ഡീലർഷിപ്പ് വഴിയാവും ഫ്രോങ്ക്സ് വിൽപനക്കെത്തുക. ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ എന്നി കമ്പിനികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയാണ് ഫ്രോങ്ക്സ് രംഗപ്രവേശം ചെയ്യുന്നത്.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 9 ഇഞ്ച് എച്ച്‌.ഡി സ്മാർട്ട് പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അർകാമിസ് സറൗണ്ട് സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360ഡിഗ്രി കാമറ, വയർലെസ് ചാർജർ, 40ലധികം കണക്റ്റിവിറ്റി ഫീച്ചറുകളുള്ള സുസുക്കി കണക്റ്റ് എന്നിവയെല്ലാം ഫ്രോങ്ക്സിന്‍റെ പ്രധാന സവിശേഷതകളാണ്.

സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഫ്രോങ്ക്സ്. 6 എയർബാഗുകൾ, ത്രീ-പോയിന്റ് ഇഎൽആർ സീറ്റ്ബെൽറ്റുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, റോൾഓവർ മിറ്റിഗേഷൻ, ഇബിഡി, എബിഎസ്, ബ്രേക്ക് ആസിസ്റ്റ്, ഐസോഫിക്‌സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും പുതിയ മോഡലിൽ ഉണ്ട്.

100.06 പിഎസ് പവറും 147.6 എൻഎം ടോർക്കുമുള്ള 1ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് പെട്രോൾ, 89.73 പിഎസ് പവറും 11 3എൻഎം ടോർക്കുമുള്ള 1.2ലിറ്റർ ഡ്യുവൽ ജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എന്നീ എഞ്ചിൻ ഓപ്ഷനോടെയാണ് ഫ്രോങ്ക്സ് എത്തുക.

1ലിറ്റർ എഞ്ചിൻ 5സ്പീഡ് മാനുവലിലും 6സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനിലും ലഭിക്കും. 1.2ലിറ്റർ എഞ്ചിന് 5സ്പീഡ് മാനുവൽ, 5സ്പീഡ് എ.എം.ടി ഓപ്ഷനുകളാണുള്ളത്. 1ലിറ്റർ മാനുവലിന് 21.5, 1ലിറ്റർ ഓട്ടോമാറ്റിക്കിന് 20.01, 1.2 മാനുവലിന് 21.79, 1.2 ലിറ്റർ എഎംടിക്ക് 22.89 എന്നിങ്ങനെയാണ് ഇന്ധനക്ഷമത കമ്പനി വാഗ്ദാനം നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News