15 അന്തർദേശീയ ചലച്ചിത്രമേളകളും 7 പുരസ്കാരങ്ങളും കടന്ന് തീയേറ്ററിലേക്ക്; ‘കർത്താവ് ക്രിയ കർമം’ പ്രദർശനത്തിനെത്തുന്നു

അഞ്ച് കഥാകൃത്തുക്കൾ ചേർന്ന് കഥയൊരുക്കി അഭിലാഷ് എസ് സംവിധാനം ചെയ്ത ‘കർത്താവ് ക്രിയ കർമ്മം’ എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. 15 അന്തർദേശീയ ചലച്ചിത്ര മേളകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമയ്ക്ക് നിലവിൽ ഏഴോളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാർ അവാർഡ് നേടിയ മോബിൻ മോഹൻ, ശ്യാം കോതേരി, സത്താർ സലിം, ക്രിസ്റ്റിൻ കുര്യാക്കോസ്, അഭിലാഷ് എസ് എന്നിവരുടെ അഞ്ച് കഥകളെ കോർത്തിണക്കിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Also Read: നിനക്കിതിന് മണിക്കൂറിനാണോ ദിവസത്തിനാണോ കൂലി? വീണ്ടും വ്യാജ പ്രചാരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ, മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗം വളച്ചൊടിക്കാൻ ശ്രമം

ഇതിനോടകം 15 അന്തർദേശീയ ചലച്ചിത്ര മേളകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമയ്ക്ക് സ്വീഡിഷ് അക്കാദമി മോഷൻ പിക്ചേഴ്സിൻ്റെയും ഇൻഡോ ഫ്രെഞ്ച് ഇൻ്റർനാഷണൽ ഫെസ്റ്റിവെല്ലിലടക്കം 7 അന്തർദേശീയ ചലച്ചിത്ര മേളകളിൽ മികച്ച ചിത്രമായി ‘കർത്താവ് ക്രിയ കർമം’ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ഒരാളുടെ നിഗൂഡതകൾ നിറഞ്ഞ ജീവിതത്തിൽ വ്യത്യസ്ത കാലയളവിൽ വിവിധ സാഹചര്യങ്ങളിൽ കണ്ടുമുട്ടുന്നവരുമായുള്ള അപ്രതീക്ഷിത സംഭവങ്ങൾ അവതരിപ്പിക്കുന്ന ഹൈപ്പർ ലിങ്ക് ജേണറിൽപ്പെട്ട ഒരു ത്രില്ലർ സിനിമയാണ് കർത്താവ് ക്രിയ കർമം. വില്ലേജ് ടാക്കീസിൻ്റെ ബാനറിൽ ശങ്കർ എം.കെ നിർമിച്ച ചിത്രത്തിൻ്റെ ഛായാഗ്രഹണം അഭിരാം ആർ നാരായൺ ആണ് നിർവഹിച്ചിരിക്കുന്നത്.

Also Read: ‘എന്ത് ചെയ്തിട്ടും അങ്ങോട്ട് മെനയാകുന്നില്ലല്ലോ എട്ടായീ’, ജനപ്രിയ നായകനല്ല, വെറും ദിലീപ്; കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങൾ തകരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News