ദുബൈയിലെ 28 പ്രദേശങ്ങള്‍ക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ഇനി മുതല്‍ ‘ബുര്‍ജ് ഖലീഫ’

ദുബൈ എമിറേറ്റിലെ 28 പ്രദേശങ്ങള്‍ക്ക് ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ പേര് നല്‍കി. പുതുതായി വികസിക്കുന്നതും മുമ്പുള്ളതുമായ പ്രധാനപ്പെട്ട സ്ഥലങ്ങളുടെ പേരുകളാണ് പുതുക്കിയത്. ഇത് പ്രകാരം നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ ശൈഖ് സായിദ് റോഡ് മേഖല ഇനി മുതല്‍ ‘ബുര്‍ജ് ഖലീഫ’ എന്നറിയപ്പെടും. അപ്പാര്‍ട്ട്മെന്റുകളും ഓഫീസുകളും ഹോട്ടലുകളും ഉള്‍പ്പെടുന്ന നിരവധി കെട്ടിടങ്ങളുള്ള പ്രദേശമാണ് ബുര്‍ജ് ഖലീഫ ഏരിയ. ജെ.എല്‍.ടി, ഡൗണ്‍ ടൗണ്‍, ബിസിനസ് ബേ, ദുബൈ മറീന എന്നിവയടക്കം പ്രധാന ഭാഗങ്ങള്‍ ഉള്‍കൊള്ളുന്ന ഈ സ്ഥലം നിക്ഷേപകരുടെയും വിനോദസഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമാണ്.

ALSO READ:തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കുന്നതില്‍ തെറ്റുണ്ടോ?

സ്വദേശികള്‍ക്ക് താമസത്തിന് വീടുകള്‍ നിര്‍മിക്കുന്ന പ്രദേശത്തിന് ‘മദീനത് ലത്വീഫ’ എന്ന പേര് നല്‍കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ മാതാവ് ശൈഖ ലത്വീഫ ബിന്‍ത് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ പേരാണ് പ്രദേശത്തിന് നല്‍കിയിരിക്കുന്നത്. പൗരന്‍മാര്‍ക്ക് ഈ പ്രദേശത്ത് 3,500 പ്ലോട്ടുകളും 2,300 താമസയോഗ്യമായ വീടുകളുമാണ് അനുവദിച്ച് നല്‍കിയിട്ടുള്ളത്.

ALSO READ:ബ്രേക്ക്ഫാസ്റ്റിന് ടേസ്റ്റി അരി പത്തിരി തയ്യാറാക്കാം എളുപ്പത്തില്‍

സ്ഥലങ്ങളുടെ പേരുമാറ്റം പ്രഖ്യാപിച്ചെങ്കിലും ഇത് എന്നുമുതല്‍ നടപ്പിലാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ദുബൈയിലെ റോഡുകള്‍ക്ക് പേരിടുന്നതിന് അടുത്തിടെ പുതിയ സംവിധാനം പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ അല്‍ ഖവാനീജ് 2 ഏരിയയിലെ റോഡുകള്‍ക്ക് പ്രാദേശിക മരങ്ങളുടെയും പൂക്കളുടെയും പേരുകളാണ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News