ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ വരിക്കാര്‍, അക്കൗണ്ടിലുള്ള പെന്‍ഷന്‍ സഞ്ചിതനിധി പിന്‍വലിക്കാന്‍ ചില രേഖകള്‍ കൂടി സമര്‍പ്പിക്കണമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി & ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നിര്‍ദ്ദേശം. രാജ്യത്തെ പെന്‍ഷന്‍ ഫണ്ടുകളുടെ നിയന്ത്രണത്തിന്റെയും മേല്‍നോട്ടത്തിന്റെയും ചുമതല പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി & ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ്. സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിങ് ഏജന്‍സി യൂസര്‍ ഇന്റര്‍ഫേസിലാണ് ഈ രേഖകള്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം വരിക്കാര്‍ സമര്‍പ്പിക്കേണ്ടത്.
Also Read: മുന്‍നിര ബാങ്കുകളുമായി മത്സരിക്കാന്‍ വാട്‌സ്ആപ്പ് ബാങ്കിംഗ് സേവനവുമായി തപാല്‍ വകുപ്പ്
2023 ഏപ്രില്‍ 1 മുതല്‍ ഈ വ്യവസ്ഥ എല്ലാ എന്‍പിഎസ് വരിക്കാര്‍ക്കും ബാധകമാണെന്നും പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി & ഡെവലപ്‌മെന്റ് അതോറിറ്റി വ്യക്തമാക്കുന്നുണ്ട്. പുതിയ വ്യവസ്ഥ നിലനില്‍ വരുന്നതോടെ എന്‍പിഎസ് അക്കൗണ്ടുകളില്‍ നിന്നുള്ള അന്വിറ്റി പേയ്‌മെന്റ് ഇടപാടുകള്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് പിഎഫ്ആര്‍ഡിഎ വ്യക്തമാക്കുന്നത്. നിലവിലുള്ള എന്‍പിഎസ് അംഗങ്ങള്‍ക്ക് പുറത്തേക്ക് പോകാനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കാനും ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവില്‍ അറുപത് വയസ്സ് പിന്നിട്ട 5,67,116 ഗുണഭോക്താക്കള്‍ എന്‍പിഎസിന്റെ വരിക്കാരാണ്. നേരത്തെ നിലവിലുണ്ടായിരുന്ന പെന്‍ഷന്‍ പദ്ധതി പ്രകാരം അവസാനം ലഭിച്ചിരുന്ന ശമ്പളത്തിന്റെ പകുതിയാണ് പ്രതിമാസ പെന്‍ഷനായി കിട്ടിയിരുന്നത്. എന്നാല്‍ പുതിയ പെന്‍ഷന്‍ പദ്ധതി വന്നതോടെ ജീവനക്കാര്‍ ശമ്പളത്തിന്റെ നിശ്ചിത ശതമാനം വിഹിതം സര്‍വ്വീസ് കാലയളവിനിടയില്‍ ഓരോ മാസവും പെന്‍ഷന്‍ ഫണ്ടിലേക്ക് നല്‍കണം. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന വേളയില്‍ അതുവരെ അടച്ച മൊത്തം തുകയുടെ 60% ജീവനക്കാരന് ലഭിക്കും. ബാക്കി വരുന്ന 40% തുക ബാക്കിയുള്ള വിശ്രമജീവിതകാലത്ത് വരുമാനം ലഭിക്കുന്ന നിലയില്‍ അന്വിറ്റി പദ്ധതിയില്‍ നിക്ഷേപിക്കണം. 2004 ഏപ്രിലിലായിരുന്നു പുതിയ പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയത്.
ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ വരിക്കാര്‍, അക്കൗണ്ടിലുള്ള പെന്‍ഷന്‍ സഞ്ചിതനിധി പിന്‍വലിക്കാന്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ ഇവയൊക്കെയാണ്.
*എന്‍പിഎസ് എക്‌സിറ്റ്/ വിഡ്രോവല്‍ ഫോം
*വിഡ്രോവല്‍ അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുള്ള താമസസ്ഥലത്തിന്റെ തിരിച്ചറിയല്‍ രേഖ
*ബാങ്ക് അക്കൗണ്ട് രേഖ
*പെര്‍മെനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) കാര്‍ഡിന്റെ പകര്‍പ്പ്
ഈ രേഖകള്‍ ഏപ്രില്‍ 1 മുതല്‍ നിര്‍ബന്ധമായും അപ്‌ലോഡ് ചെയ്യേണ്ടതാണെന്ന് പിഎഫ്ആര്‍ഡിഎ അറിയിച്ചു. ഇതോടെ എന്‍പിഎസ് വരിക്കാരുടെ അന്വിറ്റി വരുമാനത്തിന്റെ സുഗമമായ വിതരണം നടക്കുമെന്നാണ് പിഎഫ്ആര്‍ഡിഎ.
Also Read: അക്കൗണ്ടില്‍ പണമില്ലാതെ എടിഎമ്മില്‍ കയറിയാല്‍ പണി പാളും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here