സൗദിയില്‍ പുതിയ എണ്ണ പാടങ്ങള്‍ കണ്ടെത്തി

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ പുതിയ എണ്ണ വാതക ശേഖരങ്ങള്‍ കണ്ടെത്തി. ഇവിടെ പര്യവേഷണം തുടരുകയാണെന്ന് സൗദി ഊര്‍ജമന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ വ്യക്തമാക്കി. ക്രൂഡ് ഓയിലിനൊപ്പം പ്രകൃതി വാതക ശേഖരവും അടങ്ങുന്നതാണ് പുതിയ പാടങ്ങള്‍ എന്ന പ്രത്യേകതയുമുണ്ട്.

ALSO READ:  വന്ദേഭാരത് മൂലം യാത്രക്കാർക്ക് ബുദ്ധിമുട്ട്; ലോക്കൽ ട്രെയിനിൽ വായ മൂടി കെട്ടി പ്രതിഷേധം

ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ സ്ഥിതി ചെയ്യുന്ന കിഴക്കന്‍ പ്രവിശ്യയിലെ റുബുഹുല്‍ഖാലി മരുഭൂമിയിലും ദഹ്റാനിന്റെ വിവിധ മേഖലകളിലുമാണ് പുതിയ എണ്ണ പാടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പ്രതിദിനം മുപ്പത് ദശലക്ഷം ഘനയടി ബാരല്‍ ക്രൂഡ് ഓയില്‍ ഖനനം നടത്താവുന്ന കിണറുകളാണിത്. ഒപ്പം 3.1 ദശലക്ഷം ക്യുബിക് ഫീറ്റ് പ്രകൃതി വാതക ശേഖരവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

ALSO READ:  ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം; 3 പേർക്ക് പരുക്ക്

അല്‍ഹൈറാന്‍, അല്‍മഹാക്കീക്ക്, അസ്രിക, ഷാദൂന്‍, മസാലീഗ്, അല്‍വദീഹി ഭാഗങ്ങളിലും പുതിയ പാടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പുതുതായി കണ്ടെത്തിയ എണ്ണ പാടങ്ങളുടെ വലുപ്പവും അളവും നിര്‍ണ്ണയിക്കുന്നതിനുള്ള സൗദി അരാംകോയുടെ പര്യവേഷണം തുടരുകയാണെന്നും ഊര്‍ജ മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration