കേരളത്തിലെ പാലങ്ങൾക്കടിയിൽ മനോഹരമായ പാർക്കുകളും കളിയിടങ്ങളും നിർമ്മിക്കാനുള്ള പദ്ധതിയുമായി മുൻപോട്ട് പോവുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. കേരളത്തിലെ പൊതുമരാമത്ത് ടൂറിസം പ്രവര്‍ത്തികള്‍ക്ക് വേണ്ടി ഒരു ഡിസൈന്‍ പോളിസി തയാറാക്കുന്നതിന് വിശദമായ ഒരു ശില്‍പ്പശാല നടന്നു. അതില്‍ വളരെ പ്രധാനപ്പെട്ട നിര്‍ദേശം ആയിരുന്നു പാലങ്ങളുടെ അടിവശം ഉപയോഗപ്പെടുത്തുക എന്നത്. ആ പദ്ധതിക്ക് തുടക്കമിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ കൊല്ലം, നെടുമ്പാശേരി എന്നിവിടങ്ങളില്‍ പദ്ധതി നടപ്പിലാക്കും. കൊല്ലത്ത് എസ്എന്‍ കോളജിന് സമീപത്തെ റെയിൽവെ ഓവർ ബ്രിഡ്ജ് ആണ് അതിന് തെരഞ്ഞെടുത്തിരിക്കുന്നത്. അവിടെ ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കും. നമുക്ക് വേഗത്തില്‍ പ്രവൃത്തി ആരംഭിക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു’, മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here