അനുഷ്‌കക്ക് ഒപ്പമുള്ള ഡിന്നര്‍നൈറ്റ് ഫോട്ടോയുമായി വിരാട് കോഹ്ലി

അനുഷ്‌ക ശര്‍മ്മയ്ക്കൊപ്പമുള്ള ഡിന്നര്‍നൈറ്റ് ഫോട്ടോയുമായി വിരാട് കോഹ്ലി. കോഹ്ലി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ഓറഞ്ച് നിറമുള്ള ഗൗണ്‍ ധരിച്ച് എലഗന്റ് അപ്പിയറന്‍സിലാണ് അനുഷ്‌ക. കറുത്ത കുപ്പായത്തില്‍ തിളങ്ങി വിരാടും. ഇരുവരും പുഞ്ചിരിയോടെ ഡിന്നര്‍ ടേബിളിന് മുന്നില്‍ ഇരുവരും ചേര്‍ന്നിരുന്ന് പോസ് ചെയ്യുന്ന ചിത്രമാണ് ഇതിനോടകം വൈറല്‍ ആയത്. അനുഷ്‌ക ശര്‍മയും കോഹ്ലിയും ഡല്‍ഹിയില്‍ നിന്നും പോസ്റ്റ് ചെയ്താണ് ഈ മനോഹരമായ ചിത്രം. ‘കപ്പിള്‍ ഗോള്‍സ്’ എന്ന കമന്റുകള്‍ കൊണ്ട് ഇതിനകം ആരാധകര്‍ കമന്റ് ബോക്സ് നിറച്ചു കഴിഞ്ഞു. ഐപിഎല്‍ മത്സരത്തിനിടെ വിരാടും ഗൗതം ഗംഭീരുമായുള്ള വാക്കേറ്റത്തെ കളിയാക്കുന്നതാണ് ചില കമന്റുകള്‍.

അനുഷ്‌കയും വിരാടും ഒരുമിച്ചുള്ള എല്ലാ ചിത്രങ്ങളും പ്രേഷകര്‍ ഏറ്റെടുക്കാറുണ്ട്. നേരത്തെ ഇരുവരും ഡല്‍ഹിയില്‍ ഫ്രാന്‍സ് അംബാസിഡര്‍ ഇമ്മാനുവേല്‍ ലെനിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഫ്രാന്‍സ് അംബാസിഡര്‍ ട്വിറ്ററില്‍ ഇട്ട പോസ്റ്റും കുറുപ്പും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. നേരത്തെ ഡല്‍ഹിയിലാണെന്ന് സൂചിപ്പിച്ച് ഇരുവരും കാറിനുള്ളിലിരിക്കുന്ന സെല്‍ഫിയും സോഷ്യല്‍ മീഡിയയില്‍ വിരാട് കോഹ് ലി പങ്കുവച്ചിരുന്നു. തുടങ്ങാനിരിക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ മുന്നോടിയായിട്ടാണ് ഇരുവരും ഡല്‍ഹി സന്ദര്‍ശനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News